സച്ചിന്‍-സെവാഗ് ഓപ്പണിങ്, മധ്യനിരയില്‍ യുവി! ലോകകപ്പ് നേടിയ ഇന്ത്യക്കാരുടെ ഡ്രീം 11 ഇതാ
നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മറ്റൊരു ഏകദിന ലോകകപ്പുകൂടി വരികയാണ്. ഇത്തവണ ഇന്ത്യയാണ് ആതിഥേയരാവുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇത്തവണ വീണ്ടും ലോകകപ്പ് ഇന്ത്യയിലേക്കെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ടീം ലക്ഷ്യംവെക്കുന്നില്ല. എന്നാല്‍ 2013ന് ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. തട്ടകത്തിന്റെ മുന്‍തൂക്കവും ടീമിന് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. മറ്റൊരു വിശ്വകിരീട പോരാട്ടം പടിവാതുക്കല്‍ എത്തിനില്‍ക്കവെ ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചുള്ള ഡ്രീം 11 പരിശോധിക്കാം. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും ഈ ഡ്രീം 11ല്‍ ഇടമില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് ഓപ്പണര്‍മാര്‍. 2011ലെ ലോകകപ്പിലൂടെയാണ് രണ്ടുപേരും ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ ഭാഗമായത്. 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ സെവാഗും സച്ചിനുമായിരുന്നു. സച്ചിന്‍ രണ്ടുവീതം സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെ 482 റണ്‍സുമായി ശോഭിച്ചപ്പോള്‍ 380 റണ്‍സായിരുന്നു സെവാഗിന്റെ സമ്പാദ്യം. 2011ലെ ലോകകപ്പില്‍ രോഹിത് ശര്‍മക്ക് ഇന്ത്യന്‍ ടീമില്‍ ഇടമില്ലായിരുന്നു.
ഇത്തവണ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുന്നത്. മൂന്നാം നമ്പറില്‍ ഗൗതം ഗംഭീറിനാണ് അവസരം. ഐസിസി ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ പ്രകടനം ഗംഭീറിന് അവകാശപ്പെടാനാവും. 2011ലെ ലോകകപ്പിലൂടെയാണ് ഗംഭീറും ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഗംഭീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. നാലാം നമ്പറില്‍ യുവരാജ് സിങ്ങാണ്. സ്പിന്‍ ഓള്‍റൗണ്ടറായ യുവരാജ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് യുവരാജിന്റെ പ്രകടന മികവിന്റെ കരുത്തിലാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിച്ച യുവരാജിന്റെ വിടവ് നികത്താന്‍ ഇന്നും ഇന്ത്യന്‍ ടീമിലാളില്ല. അഞ്ചാം നമ്പറില്‍ എംഎസ് ധോണിക്കാണ് അവസരം. ഡ്രീം ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും ധോണിയാണ്. 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സി മികവിലാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടം.
ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യയുടെ വിജയ റണ്‍സ് സിക്‌സറിലൂടെയാണ് ധോണി നേടിയത്. ആറാം നമ്പറില്‍ കപില്‍ ദേവിനാണ് അവസരം. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സി മികവിലാണ്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡും കപിലിനുണ്ട്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാനുള്ള കഴിവുണ്ട്. 1983ലെ ലോകകപ്പില്‍ 13 വിക്കറ്റും 303 റണ്‍സുമാണ് കപില്‍ നേടിയത്. മറ്റൊരു ഓള്‍റൗണ്ടറായി മദന്‍ ലാലുണ്ട്.
1983ലെ ലോകകപ്പ് ടീമില്‍ മദനും ഉള്‍പ്പെട്ടിരുന്നു. 17 വിക്കറ്റാണ് അന്ന് മദന്‍ നേടിയത്. മൊഹീന്ദര്‍ അമര്‍നാഥും ടീമിലുണ്ട്. 237 റണ്‍സും എട്ട് വിക്കറ്റുമാണ് മൊഹീന്ദര്‍ നേടിയത്. ഫൈനലില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയും ഈ ടീമില്‍ ഉള്‍പ്പെടും. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച സഹീര്‍ ഖാനാണ് ഈ പ്ലേയിങ് 11 മറ്റൊരാള്‍. സ്പിന്നറായി ഹര്‍ഭജന്‍ സിങ്ങാണുള്ളത്. 2011ലെ ലോകകപ്പില്‍ ഹര്‍ഭജന്റെ ബൗളിങ് നിര്‍ണ്ണായകമായിരുന്നു.
ഇന്ത്യയുടെ ഡ്രീം ലോകകപ്പ് ടീം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, എംഎസ് ധോണി (c), കപില്‍ ദേവ്, മദന്‍ ലാല്‍, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications