Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു നായകന്‍, ഇന്ത്യക്കാര്‍ നാല് പേര്‍! ആധുനിക ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാരുടെ ബെസ്റ്റ് 11

വിക്കറ്റ് കീപ്പര്‍മാര്‍ ഏതൊരു ടീമിന്റെയും അഭിവാജ്യ ഘടകമാണ്. ഒരു കാലഘട്ടം വരെ വിക്കറ്റിന് പിന്നിലെ മികവ് മാത്രം വിലയിരുത്തിയാണ് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ആധുനിക കാലഘട്ടമായപ്പോഴേക്കും വിക്കറ്റിന് പിന്നിലെ മികവിനോടൊപ്പം ബാറ്റിങ് മികവുകൂടി വിലയിരുത്തിയാണ് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് വിക്കറ്റ് കീപ്പര്‍മാരെ നായകന്മാരാക്കുന്നത് ഒരു ശൈലിയായി മാറി. കുമാര്‍ സംഗക്കാര, എംഎസ് ധോണി, ആദം ഗില്‍ക്രിസ്റ്റ്, തുടങ്ങിയ പലരും വിക്കറ്റ് കീപ്പറായ നായകന്മാരായി.

ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോഴും മിടുക്കന്മാരായ വിക്കറ്റ് കീപ്പറായ ക്യാപ്റ്റന്മാരെ കാണാനാവും. ആധുനിക ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ച് ബെസ്റ്റ് ടി20 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. സഞ്ജു സാംസണെ നായകനാക്കിയാണ് ഈ വിക്കറ്റ് കീപ്പര്‍മാരുടെ 11 പരിഗണിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വേയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും നായകനുമായ ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍.

രണ്ട് പേരും തല്ലിത്തകര്‍ക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരാണ്. ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ഇവര്‍ കാഴ്ചവെച്ചിട്ടുണ്ട്. കോണ്‍വേ സിഎസ്‌കെയുടെ ഓപ്പണറാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ബട്‌ലര്‍ കളിക്കുന്നത്. മൂന്നാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്കാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഡീകോക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഡീകോക്കുള്ളത്.

നാലാം നമ്പറില്‍ ഇന്ത്യയുടെ സഞ്ജു സാംസണാണ് അവസരം. ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണ്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടീമിനെ 2022 സീസണില്‍ ഫൈനലിലും കളിപ്പിച്ചു. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഭയമില്ലാത്ത ബാറ്റ്‌സ്മാനായ സഞ്ജു സ്പിന്നര്‍മാരെ നന്നായി ആക്രമിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം.

jos buttler

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനാണ് സ്ഥാനം. ഏത് ബാറ്റിങ് പൊസിഷനിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും രാഹുലിന് അപാരമായ കഴിവുണ്ട്. എന്നാല്‍ പരിക്കും മോശം ഫോമും സമീപകാലത്തായി അദ്ദേഹത്തെ പിന്നോട്ടടിക്കുന്നു. എന്നാല്‍ ക്ലാസിക് ബാറ്റ്‌സ്മാനെന്ന വിശേഷണം എപ്പോഴും അദ്ദേഹത്തിന് ചാര്‍ത്താവുന്നതാണ്.

ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ്. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലാണ് അദ്ദേഹം. എങ്കിലും നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റിഷഭ്. അടുത്ത വര്‍ഷം ആദ്യത്തോടെ റിഷഭ് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയേക്കും. ഏഴാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോക്കായിരിക്കും അവസരം.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബെയര്‍സ്‌റ്റോയെ ഏത് ബാറ്റിങ് പൊസിഷനിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ആധുനിക ക്രിക്കറ്റിലെ ആക്രമണകാരികളായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബെയര്‍സ്‌റ്റോ. എട്ടാം നമ്പറില്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാനെ കളിപ്പിക്കാം. മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ റിസ്വാന്‍ വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ വമ്പനടിക്കാരനായ ബാറ്റ്‌സ്മാനെന്ന് അദ്ദേഹത്തെ വിളിക്കാനാവില്ല.

10ാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മാത്യു വേഡിനാണ് അവസരം. ഇപ്പോള്‍ ടീമില്‍ സജീവമല്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന താരമാണ് വേഡ്. 11ാമനായി ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമിനാണ് അവസരം. ഫോമിലേക്കെത്തിയാല്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ ശേഷിയുള്ളവനാണ് റഹീം.

വിക്കറ്റ് കീപ്പര്‍മാരുടെ 11: ഡെവോണ്‍ കോണ്‍വേ, ജോസ് ബട്‌ലര്‍, ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ (c), റിഷഭ് പന്ത്, ജോണി ബെയര്‍സ്‌റ്റോ, ജിതേഷ് ശര്‍മ, മാത്യു വേഡ്, മുഹമ്മദ് റിസ്വാന്‍, മുഷ്ഫിഖര്‍ റഹിം

Story first published: Sunday, August 20, 2023, 16:49 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+