Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസണെ ക്യാപ്റ്റനാക്കി ഇന്ത്യന്‍ ടി20 11, ആരൊക്കെ ഉള്‍പ്പെടും? ഇതാണ് ബെസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമല്ലെങ്കിലും ആരാധകരുടെ ഹീറോയാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാണ്. ഇതിലൂടെത്തന്നെ വലിയ ആരാധക പിന്തുണ സൃഷ്ടിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ഇന്ത്യക്കായി 2015ല്‍ അരങ്ങേറ്റം കുറിച്ചതാണെങ്കിലും ഇതുവരെയായിട്ടും ടീമിലെ സ്ഥി സാന്നിധ്യമാകാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യന്‍ ടീം വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് സഞ്ജു സാംസണെന്ന് പറയാം.

നായകനെന്ന നിലയില്‍ വലിയ മികവ് സഞ്ജുവിന് അവകാശപ്പെടാം. രാജസ്ഥാനെ ഫൈനല്‍ കളിപ്പിച്ച ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ല. സഞ്ജുവിനെ നായകനാക്കി ഇന്ത്യ ടി20 ടീമിനെ കളത്തിലിറക്കിയാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും മതി. ജയ്‌സ്വാള്‍ ഐപിഎല്ലില്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്ന താരമാണ്.

ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ടി20യിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പം വലിയ ഭാവി ജയ്‌സ്വാളിനുണ്ട്. ശുബ്മാന്‍ ഗില്‍ ഇതിനോടകം കഴിവ് തെളിയിച്ച ഓപ്പണറാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഗില്ലുള്ളത്. അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്.

മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക്‌വാദിനെ കളിപ്പിക്കാം. ഇന്ത്യ വേണ്ടവിധം പിന്തുണക്കാത്ത താരമാണ് റുതുരാജ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ സൂപ്പര്‍ ഓപ്പണറാണെങ്കിലും ഇന്ത്യ വലിയ പ്രതീക്ഷ റുതുരാജില്‍ വെക്കുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ കസറാന്‍ റുതുരാജിന് കഴിവുണ്ട്. നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിക്കണം. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനുകളിലൊന്നാണിത്.

sanju samson

നാലാം നമ്പറില്‍ കസറാന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ മധ്യനിരയിലിറക്കി അദ്ദേഹത്തിന്റെ പ്രതിഭ നശിപ്പിക്കുകയാണ്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാറാണ് നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. അഞ്ചാം നമ്പറില്‍ സൂര്യ കളിച്ചാല്‍ ഡെത്തോവറുകളില്‍ റണ്‍സുയര്‍ത്താനാവും.

ആറാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. ഇടം കൈയന്‍ യുവ ബാറ്റ്‌സ്മാനെ ഫിനിഷര്‍ റോളിലേക്ക് ഇന്ത്യ വളര്‍ത്തേണ്ടതാണ്. മത്സരത്തിന്റെ സാഹചര്യം പരിഗണിച്ച് നാലാം നമ്പറിലേക്കും തിലകിനെ പരിഗണിക്കാവുന്നതാണ്. ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ കൈയടി നേടുകയും ചെയ്യാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വേണ്ട. രവീന്ദ്ര ജഡേജ കളിക്കണം.

സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മാച്ച് വിന്നറാവാന്‍ സാധിക്കും. എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദര്‍ കളിക്കണം. പവര്‍പ്ലേയിലും ഡെത്തോവറിലും ഒരുപോലെ മികവുകാട്ടാന്‍ കഴിവുള്ളവനാണ് സുന്ദര്‍. ബാറ്റുകൊണ്ടും ടീമിന് നിര്‍ണ്ണായക സംഭാവന ചെയ്യാനാവും. പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്കാണ് സ്ഥാനം. മൊഹ്‌സിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത താരമാണ്.

എന്നാല്‍ അധികം വൈകാതെ ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറാന്‍ മൊഹ്‌സിന് സാധിക്കും. ജസ്പ്രീത് ബുംറ ഇന്ത്യയുടെ സീനിയര്‍ പേസറാണ്. പരിക്ക് കരിയറില്‍ വേട്ടയാടുന്നുണ്ടെങ്കിലും യോര്‍ക്കറുകളിലൂടെ കളി പിടിക്കാന്‍ ബുംറ മിടുക്കനാണ്. മുഹമ്മദ് സിറാജ് സമീപകാലത്തായി ഗംഭീര പ്രകടനം നടത്തുന്ന താരമാണ്. ന്യൂബോളിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്.

ഇന്ത്യയുടെ പ്ലേയിങ് 11: യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ (c), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മൊഹ്‌സിന്‍ ഖാന്‍.

Story first published: Friday, August 18, 2023, 8:09 [IST]
Other articles published on Aug 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+