Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്ത് ഇലവന്‍? ധോണിയും രോഹിത്തും കോലിയും ഔട്ട്!! അഫ്രീഡിയുടെ ഓള്‍ടൈം 11 ഇങ്ങനെ

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്നയാളാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീഡി. ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ ആഞ്ഞടിക്കുകയെന്നത് അദ്ദേഹത്തിന്‍റെ ശൈലിയായിരുന്നു. വെടിക്കെട്ട് ബാറ്റര്‍ മാത്രല്ല വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള അപകടകാരിയായ സ്പിന്‍ ബൗളറും കൂടിയായിരുന്നു അഫ്രീഡി.

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം ഇലവനെ അദ്ദേഹം അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതു തന്നെയാണ് അഫ്രീഡിയുടെ ഈ ഓള്‍ടൈം ഇലവന്‍. കാരണം ഇന്ത്യയുടെ ഒരാള്‍ക്കു മാത്രമേ ഇലവന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുള്ളൂ.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി എന്നിവരെയൊന്നും അഫ്രീഡി ഇലവനിലേക്കു പരിഗണിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആരൊക്കെയാണ് അദ്ദേഹത്തിന്റെ ഇലവനിലുള്ളതെന്നു നമുക്കു നോക്കാം.

SHAHID AFRIDI

ഓപ്പണിങില്‍ ആരെല്ലാം

നാട്ടുകാരനും മുന്‍ ഇടംകൈയന്‍ ബാറ്ററുമായ സഈദ് അന്‍വറിനെയും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാരായി ഷാഹിദ് അഫ്രീഡി തിരഞ്ഞെടുത്തിരിക്കുന്നത്. 90കളിലെ ക്ലാസിക് ബാറ്റര്‍മാരില്‍ ഒരാളായിരുന്ന അന്‍വര്‍. വളരെ മികച്ച ടൈമിങും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കിയിരുന്നത്. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും വളരെ മികച്ച പ്രകടനങ്ങള്‍ നടത്താനും അന്‍വറിനു സാധിച്ചിട്ടുണ്ട്.

ഗില്‍ക്രിസ്റ്റാവട്ടെ വളരെ അഗ്രസീവായി ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയുടെ വക്താവായിരുന്നു. പവര്‍പ്ലേയില്‍ തന്നെ ആഞ്ഞടിച്ച് എതിര്‍ ടീമിന്റെ ആത്മവിശ്വാസം തകര്‍ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഗില്ലിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ ഒരു കാലത്തു ഓസീസിനെ പിടിച്ചുകെട്ടുകയെന്നത് അസാധ്യവുമായിരുന്നു.

മധ്യനിരയില്‍ ഇവര്‍

ഷാഹിദ് അഫ്രീഡിയുടെ ലോക ഇലവന്റെ മധ്യനിരയിലേക്കു വരികയാണെങ്കില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം റിക്കി പോണ്ടിങ്, ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സാമുള്‍ ഹഖ് എന്നിവരാണ്. ഇലവന്റെ നായകനായി അഫ്രീഡി നിയമിച്ചതും ഇന്‍സിയെയാണ്.

SACHIN TENDULKAR

ലോക ക്രിക്കറ്റില്‍ ഒരു സമയത്തെ ഏറ്റവും മികച്ച നമ്പര്‍ ത്രീ ബാറ്ററായിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റനായിരുന്ന പോണ്ടിങ്. സച്ചിനാവട്ടെ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റര്‍മാരില്‍ ഒരാളുമാണ്. ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴും ഭദ്രമാണ്. അഫ്രീഡിയുടെ ഇലവനില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും സച്ചിനാണ്.

അഞ്ചാം നമ്പറിലാണ് ഇന്‍സമാം കളിക്കുക. പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ക്ലാസിക്ക് ശൈലിയില്‍ ബാറ്റ് ചെയ്തിരുന്ന താരമാണ് ഇന്‍സി. ആക്രണോത്സുകതയേക്കാള്‍ ടൈമിങിലും പ്ലെയ്‌സിങിലുമാണ് അദ്ദേഹം മിടുക്ക് പുലര്‍ത്തിയത്.

ലോവര്‍ ഓര്‍ഡര്‍, ബൗളിങ് നിര

ഓള്‍ടൈം ഇലവന്റെ ലോവര്‍ ഓര്‍ഡറിലേക്കു വരികയാണെങ്കില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് എന്നിവരാണുള്ളത്. ഇലവന്റെ വിക്കറ്റ് കീപ്പറും ലത്തീഫാണ്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാലുടെ നിരയലാണ് കാലിസിന്റെ സ്ഥാനം. ബാറ്റും ബോളും കൊണ്ട് കളിക്കളത്തില്‍ അത്ര മാത്രം ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിക്കാറുണ്ട്.

ഷാഹിദ് അഫ്രീഡിയുടെ ഇലവനില്‍ ബൗളിങ് നിരയിലുള്ളത് നാട്ടുകാരും മുന്‍ ഇതിഹാസങ്ങളുമായ വസീം അക്രം, റാവല്‍പിണ്ടി എക്സ്പ്രസെന്നറിയപ്പെടുന്ന ഷുഐബ് അക്തര്‍, ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍ എന്നിവരുമാണ്.

Story first published: Thursday, September 26, 2024, 7:22 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+