For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും കോലിയുമില്ല, നാല് ഓസീസ് താരങ്ങള്‍! ക്രിക്ക് ഇന്‍ഫോയുടെ ഓള്‍ടൈം ലോകകപ്പ് 11

ഇടവേളക്ക് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് വരികയാണ്. ഇത്തവണ ഇന്ത്യയാണ് വിശ്വകിരീട പോരാട്ടത്തിന് വേദിയാവുന്നത്. ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ ടീമുകളെല്ലാം ശക്തമായ പടയൊരുക്കത്തിലാണ്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ 2023ല്‍ വീണ്ടും ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. 1983ലും 2011ലും ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യ മൂന്നാം കിരീടം നേടുമോയെന്നത് കാത്തിരുന്ന് കാണാം.

ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഓള്‍ടൈം ലോകകപ്പ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്ക് ഇന്‍ഫോ. ഒരേ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഈ പ്ലേയിങ് 11 ഉള്‍പ്പെട്ടിരിക്കുന്നതെന്നതാണ് കൗതുകം. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കൊന്നും ഈ പ്ലേയിങ് 11 ഇടമില്ല. ഓപ്പണര്‍മാരായി മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്.

ഈ പ്ലേയിങ് 11ന്റെ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ്. ഏകദിന ലോകകപ്പില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം. 31 ഇന്നിങ്‌സില്‍ നിന്ന് 1085 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയത്. എട്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഓപ്പണറെന്ന നിലയിലും മികച്ച കണക്കുകളാണ് ഗില്‍ക്രിസ്റ്റിനുള്ളത്. സച്ചിന്‍ ആറ് ലോകകപ്പുകള്‍ കളിച്ച് അനുഭവ സമ്പത്തുള്ള താരമാണ്. ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന് സ്വന്തം.

മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ്ങിനാണ് അവസരം. മുന്‍ ഓസീസ് നായകനായ പോണ്ടിങ് രണ്ടു തവണയാണ് ഓസീസിനെ ലോകകപ്പ് കിരീടം ചൂടിച്ചത്. ലോകകപ്പില്‍ 42 ഇന്നിങ്‌സില്‍ നിന്ന് 1743 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ പേരില്‍ അഞ്ച് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയുമുണ്ട്. ലോക ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിലൊരാളാണ് പോണ്ടിങ്. ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ ബാറ്റിങ് മികവ് കാട്ടാന്‍ അദ്ദേഹത്തിനായിരുന്നു.

ms dhoni

നാലാം നമ്പറില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനാണ് അവസരം. 21 ഇന്നിങ്‌സില്‍ നിന്ന് 1013 റണ്‍സാണ് അദ്ദേഹം ലോകകപ്പില്‍ നേടിയത്. മൂന്ന് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. അഞ്ചാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ താരവുമായ കുമാര്‍ സംഗക്കാരയാണ്. 35 ഇന്നിങ്‌സില്‍ നിന്ന് 1532 റണ്‍സാണ് സംഗക്കാര ലോകകപ്പില്‍ നേടിയത്. 56.74 ശരാശരിയില്‍ കളിച്ച സംഗക്കാരയുടെ പേരില്‍ 5 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറികളുമുണ്ട്.

2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ഫൈനലിലെത്തിച്ച നായകനാണ് സംഗക്കാര. മുന്‍ പാകിസ്താന്‍ നായകന്‍ ഇമ്രാന്‍ ഖാനാണ് ആറാം നമ്പറില്‍. ഇതിഹാസ ഓള്‍റൗണ്ടറായ ഇമ്രാന്‍ ഖാന് കീഴിലാണ് പാകിസ്താന്‍ ലോകകപ്പ് കിരീടം നേടിയത്. 24 ഇന്നിങ്‌സില്‍ നിന്ന് 666 റണ്‍സും 34 വിക്കറ്റുമാണ് ഇമ്രാന്‍ ഖാന്റെ സമ്പാദ്യം. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്‌നറാണ് ഏഴാം നമ്പറില്‍. 11 മത്സരത്തില്‍ നിന്ന് 372 റണ്‍സും 22 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്.

എട്ടാം നമ്പറില്‍ വസീം അക്രത്തിനാണ് അവസരം. പാകിസ്താന്റെ ഇതിഹാസ പേസറായ അക്രം റിവേഴ്‌സ് സ്വിങ്ങിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. 30 ഇന്നിങ്‌സില്‍ നിന്ന് 426 റണ്‍സും 55 വിക്കറ്റും അക്രം ലോകകപ്പില്‍ നേടിയിട്ടുണ്ട്. ഒമ്പതാം നമ്പറില്‍ മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനാണ് അവസരം. 66 റണ്‍സും 32 വിക്കറ്റുമാണ് വോണ്‍ വീഴ്ത്തിയത്.

10ാം നമ്പറില്‍ മുത്തയ്യ മുരളീധരനാണ് അവസരം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ മുരളീധരന്‍ 68 വിക്കറ്റാണ് ലോകകപ്പില്‍ വീഴ്ത്തിയത്. 11ാമന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്താണ്. 71 വിക്കറ്റുകളാണ് അദ്ദേഹം ലോകകപ്പില്‍ നേടിയത്.

ക്രിക്ക് ഇന്‍ഫോം ഓള്‍ടൈം ലോകകപ്പ് 11- ആദം ഗില്‍ക്രിസ്റ്റ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, കുമാര്‍ സംഗക്കാര, ഇമ്രാന്‍ ഖാന്‍, ലാന്‍സ് ക്ലൂസ്‌നര്‍, വസിം അക്രം, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്.

Story first published: Saturday, July 22, 2023, 13:21 [IST]
Other articles published on Jul 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+