For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയും ധോണിയുമില്ല, ഓള്‍ടൈം ഇന്ത്യന്‍ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് കാര്‍ത്തിക്; വിമര്‍ശനം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കുണ്ടാകാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായി വിരാട് കോലിയെത്തി. വീരേന്ദര്‍ സെവാഗിന് ശേഷം ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ രോഹിത് ശര്‍മയെത്തി. ഇവര്‍ക്ക് ശേഷം യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും വളര്‍ന്നുവരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുക്കുകയെന്നത് പ്രയാസമാണ്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ നായകന്മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി, കപില്‍ ദേവ് എന്നിവര്‍ക്കൊന്നും കാര്‍ത്തികിന്റെ 11ല്‍ ഇടമില്ലെന്നതാണ് എടുത്തു പറയേണ്ടത്. കാര്‍ത്തികിന്റെ ഓള്‍ടൈം ഇന്ത്യന്‍ 11 ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയുമാണ്.

ക്രിക്കറ്റ് ലോകം കാണാന്‍ ആഗ്രഹിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. രണ്ട് പേരും കടന്നാക്രമിക്കുന്നവരാണ്. സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്താണ് കളം വിട്ടത്. ഇപ്പോഴും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ മുന്‍ നിരയിലാണ് സെവാഗിന്റെ സ്ഥാനം. രോഹിത് ശര്‍മ സെവാഗിന് ശേഷം കണ്ടെത്തിയ ഓപ്പണറാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ ഇതിനോടകം രോഹിത് നേടിയിട്ടുണ്ട്. സിക്‌സറിലെ ഒട്ടുമിക്ക റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്.

മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനാണ് അവസരം. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദ്രാവിഡ് ക്ലാസിക് ബാറ്റിങ്ങുകൊണ്ടാണ് ആരാധകരുടെ മനസ് കീഴടക്കിയത്. ടെസ്റ്റില്‍ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ദ്രാവിഡ്. നാലാം നമ്പറില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങിയ പല റെക്കോഡുകളും സച്ചിന്റെ പേരിലാണ്.

m s dhoni yuvraj singh

ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണം നേടിയ താരമാണ് സച്ചിന്‍. അഞ്ചാമനായി വിരാട് കോലിയാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകനായ കോലി ആധുനിക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത ഇതിഹാസമാണ്. റണ്‍സ് പിന്തുടരുന്നതില്‍ അസാധ്യ റെക്കോഡുള്ള താരങ്ങളിലൊരാളാണ് കോലി. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് ഇതിനോടകം തകര്‍ക്കാന്‍ കോലിക്കായിട്ടുണ്ട്. ആറാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ കഠിനാധ്വാനം വളരെ വലുതാണ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ജഡേജ. ആര്‍ അശ്വിനും കാര്‍ത്തിക് ഇടം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെ കാര്‍ത്തിക് തഴഞ്ഞു. എന്നാല്‍ അനില്‍ കുംബ്ലെക്ക് കാര്‍ത്തികിന്റെ 11 സ്ഥാനമുണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കുംബ്ലെ വിരമിച്ച ശേഷം ഇന്ത്യയുടെ പരിശീലകനായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെയാണ് തലപ്പത്ത്. പേസര്‍മാരായി ജസ്പ്രീത് ബുംറയും സഹീര്‍ ഖാനുമാണുള്ളത്. ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മിന്നല്‍ യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള ബുംറ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിലൊരാളാണ്.

സഹീര്‍ ഖാന്‍ ഇടം കൈയന്‍ പേസുകൊണ്ട് വിറപ്പിച്ച സഹീര്‍ വിരമിച്ച ശേഷവും ആരാധക ഹൃദയങ്ങളില്‍ സ്ഥാനം നേടുന്ന താരമാണ്. എന്നാല്‍ എംഎസ് ധോണിയെ കാര്‍ത്തിക് തഴഞ്ഞതാണ് അത്ഭുതപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറും നായകനുമാണ് ധോണി. കാര്‍ത്തികിന്റെ വളര്‍ച്ചക്ക് തടസമായി നിന്ന താരമാണ് ധോണി. അതുകൊണ്ടാവാം കാര്‍ത്തിക് ധോണിയെ തഴഞ്ഞത്.

Story first published: Thursday, August 15, 2024, 16:15 [IST]
Other articles published on Aug 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+