വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജേസന്‍ ഹോള്‍ഡര്‍. പേസ് ബൗളിങ്ങുകൊണ്ടും ബാറ്റിങ്ങുകൊണ്ടും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഹോള്‍ഡര്‍ ഐപിഎല്ലിലും സജീവമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടോപ് ഫൈവ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഹോള്‍ഡര്‍. എംഎസ് ധോണിയേയും രോഹിത് ശര്‍മയേയും തഴഞ്ഞാണ് ഹോള്‍ഡര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഹോള്‍ഡറുടെ പട്ടികയിലെ ഒരാള്‍. ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം നേടിയ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇപ്പോഴും കൈയടക്കി വെച്ചിരിക്കുകയാണ്. ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതുകൊണ്ടുതന്നെ ഹോള്‍ഡര്‍ സച്ചിനെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ താരങ്ങളിലൊരാളായാണ് ഹോള്‍ഡര്‍ കാണുന്നത്.
വിരാട് കോലിയാണ് ഹോള്‍ഡറുടെ പട്ടികയിലെ മറ്റൊരു താരം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ തുടര്‍ച്ചയായി മിന്നിക്കാന്‍ ഏറെ നാള്‍ കോലിക്കായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ഗംഭീര പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലി സ്വന്തം പേരിലാക്കിയിരുന്നു. ഏകദിനത്തിലെ സച്ചിന്റെ 49 സെഞ്ച്വറികളുടെ റെക്കോഡ് കോലി മറികടന്നു.
ഇനിയും നാല് വര്‍ഷത്തോളം കളിക്കാന്‍ കോലിക്കായേക്കും. മികച്ച പല റെക്കോഡുകളും കോലി ഭാവിയില്‍ തകര്‍ക്കുമെന്നുറപ്പാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇതിഹാസങ്ങളിലൊരാളാണ് കോലിയെന്ന് നിസംശയം പറയാം. ഹോള്‍ഡര്‍ തിരഞ്ഞെടുത്ത മറ്റൊരാള്‍ രാഹുല്‍ ദ്രാവിഡാണ്. മുന്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ മുഖ്യ പരിശീലകനുമാണ് ദ്രാവിഡ്. ഏകദിനത്തിലും ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ ദ്രാവിഡിന് അവകാശപ്പെടാന്‍ സാധിക്കും.

ലോക ക്രിക്കറ്റില്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങളിലൊരാളാണ് ദ്രാവിഡ്. വിരമിച്ച ശേഷം പരിശീലക റോളിലേക്ക് കടന്ന ദ്രാവിഡ് ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് ദ്രാവിഡ്. ഹോള്‍ഡറുടെ പട്ടികയിലെ മറ്റൊരാള്‍ വിവിഎസ് ലക്ഷ്മണാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ലക്ഷ്മണ്‍.
എന്നാല്‍ ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഏകദിന ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത താരമാണ് ലക്ഷ്മണ്‍. എന്നിട്ടും ഹോള്‍ഡറുടെ ബെസ്റ്റില്‍ ലക്ഷ്മണുണ്ട്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണിയെ ഹോള്‍ഡര്‍ തഴഞ്ഞതാണ് കൗതുകം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ധോണി. ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. എന്നാല്‍ ഹോള്‍ഡര്‍ അദ്ദേഹത്തെ തഴഞ്ഞു.
നിലവിലെ ഇന്ത്യയുടെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും ഹോള്‍ഡറെ സംതൃപ്തിപ്പെടുത്താത്ത താരമാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം നേടി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാവാന്‍ രോഹിത്തിനായി. എന്നാല്‍ ഹോള്‍ഡര്‍ പട്ടികയില്‍ നിന്ന് രോഹിത്തിനെ തഴഞ്ഞിരിക്കുകയാണ്. ആര്‍ അശ്വിനാണ് ഹോള്‍ഡറുടെ പട്ടികയിലെ മറ്റൊരാള്‍. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന് ടെസ്റ്റിലാണ് ഗംഭീര റെക്കോഡുള്ളത്.
കഴിഞ്ഞിടെ 500 ടെസ്റ്റ് വിക്കറ്റുകളെന്ന് നാഴികക്കല്ല് അശ്വിന്‍ പിന്നിട്ടിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളര്‍മാരിലൊരാളായിരുന്നു അശ്വിന്‍. അതുകൊണ്ടുതന്നെ ഹോള്‍ഡര്‍ അശ്വിനേയും പരിഗണിച്ചു. സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയെല്ലാം ഹോള്‍ഡര്‍ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.