For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും കോലിയുമില്ല, ക്യാപ്റ്റനാണ് കോമഡി! ലിറ്റന്‍ ദാസിന്റെ ഓള്‍ടൈം 11ന് ട്രോള്‍

പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഓള്‍ടൈം ഏകദിന 11 തിരഞ്ഞെടുത്തിട്ടുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സൂപ്പര്‍ താരങ്ങളേറെയായതിനാല്‍ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഓള്‍ടൈം 11 തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന പ്ലേയിങ് 11ല്‍ എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് മിക്കപ്പോഴും സീറ്റുണ്ടാവും. വളരെ അപൂര്‍വ്വമായാണ് ഇവര്‍ തഴയപ്പെടുക.

ഇപ്പോഴിതാ ബംഗ്ലാദേശ് താരം ലിറ്റന്‍ ദാസ് തന്റെ ഓള്‍ടൈം ഏകദിന 11 തിരഞ്ഞെടുത്തത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ദാസിനെതിരേ ഉയരുന്നത്. ധോണിയേയും കോലിയേയും തഴഞ്ഞ ലിറ്റന്‍ ദാസ് രണ്ട് ഇന്ത്യക്കാരെയാണ് ഈ പ്ലേയിങ് 11ലേക്ക് തിരഞ്ഞെടുത്തത്. ഈ ടീമിന്റെ ക്യാപ്റ്റനായി ലിറ്റന്‍ ദാസ് സ്വന്തം പേരാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് കൗതുകം. ഇതോടെ നിരവധി ട്രോളുകളാണ് താരത്തിനെതിരേ ഉയരുന്നത്.

ലിറ്റന്‍ ദാസിന്റെ പ്ലേയിങ് 11 ഓപ്പണര്‍മാരായി ശ്രീലങ്കയുടെ സനത് ജയസൂര്യയും ഇന്ത്യയുടെ വീരേന്ദര്‍ സെവാഗുമാണുള്ളത്. രണ്ട് പേരും ലോക ക്രിക്കറ്റിനെ വിറപ്പിച്ച ഓപ്പണര്‍മാരാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സവിശേഷമായ മികവ് ഇവര്‍ക്കുണ്ട്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. ജയസൂര്യ ഇടം കൈ ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങുകൊണ്ടും ടീമിന് ഉപകാരിയായി മാറിയ കളിക്കാരനാണ്.

മൂന്നാം നമ്പറില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി, റണ്‍സ് എന്നീ റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. ഓപ്പണര്‍ റോളിലാണ് സച്ചിന്‍ കൂടുതല്‍ ശോഭിച്ചത്. എന്നാല്‍ ദാസിന്റെ പ്ലേയിങ് 11ല്‍ മൂന്നാം സ്ഥാനത്താണ് സച്ചിനുള്ളത്. നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ ലിറ്റന്‍ ദാസ് പരിഗണിച്ചിട്ടില്ല.

sachin tendulkar

നാലാം നമ്പറില്‍ വിരാട് കോലിക്ക് ഇടമില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലിയെന്ന് പറയുമ്പോഴും കോലിയെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ ദാസ് തയ്യാറായിട്ടില്ല. മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങിനാണ് നാലാം നമ്പറില്‍ അവസരം. ഏകദിനത്തില്‍ ഗംഭീര റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പോണ്ടിങ്. ഓസീസിന് രണ്ട് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് പോണ്ടിങ്.

എന്നിട്ടും നായകസ്ഥാനത്ത് ലിറ്റന്‍ ദാസ് സ്വന്തം പേര് നിര്‍ദേശിച്ചു എന്നതാണ് കൗതുകം. അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനും ലിറ്റന്‍ ദാസാണ്. ആറാം നമ്പറില്‍ ബംഗ്ലാദേശിന്റെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷക്കീബ് അല്‍ ഹസനാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവുകാട്ടിയിട്ടുള്ള ഷക്കീബ് ലീഗ് ക്രിക്കറ്റുകളിലും സൂപ്പര്‍ താരമാണ്. ഏഴാം നമ്പറില്‍ ശ്രീലങ്കയുടെ ചാമിന്ദ വാസിനാണ് അവസരം. ഇടം കൈയന്‍ പേസറായ വാസ് മികച്ച ലൈനും ലെങ്തുംകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച താരമാണ്.

എട്ടാം നമ്പറില്‍ മുന്‍ പാക് ഇതിഹാസം വസിം അക്രമാണുള്ളത്. ഇടം കൈയില്‍ സ്വിങ് മാന്ത്രികത ഒളിപ്പിച്ച അക്രത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറാത്തവര്‍ ചുരുക്കമാണ്. അക്രത്തെപ്പോലെ റിവേഴ്‌സ് സ്വിങ് ചെയ്യിക്കുന്ന മറ്റൊരു ബൗളറില്ലെന്ന് തന്നെ പറയാം. ഒമ്പതാം നമ്പറില്‍ മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറിനാണ് അവസരം. ക്രിക്കറ്റിലെ വേഗമേറിയ പന്തിന്റെ റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരില്‍ തുടരുകയാണ്.

10ാം നമ്പറില്‍ മുത്തയ്യ മുരളീധരനാണ് സ്ഥാനം. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നറായ മുരളീധരന്‍ ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച ബൗളറാണ്. 11ാമന്‍ മുന്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണാണ്. ഏകദിനത്തില്‍ വലിയൊരു കരിയര്‍ അവകാശപ്പെടാനാവില്ലെങ്കിലും കളിച്ച കാലം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ വോണിന് സാധിച്ചു. ഇതിനോടകം മണ്‍മറഞ്ഞുപോയ ഇതിഹാസമാണ് വോണ്‍.

ലിറ്റന്‍ ദാസിന്റെ ഓള്‍ടൈം ഏകദിനം 11- സനത് ജയസൂര്യ, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ലിറ്റന്‍ ദാസ് (c), ഷക്കീബ് അല്‍ ഹസന്‍, ചാമിന്ദ വാസ്, വസിം അക്രം, ഷുഹൈബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍

Story first published: Friday, August 11, 2023, 17:56 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+