For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഓള്‍ടൈം ഇലവനുമായി ബട്‌ലര്‍, രോഹിത്തിനൊപ്പം ഓപ്പണര്‍- ഗെയ്‌ലും റെയ്‌നയും ഔട്ട്

പ്രമുഖരെല്ലാം ടീമിലിടം പിടിച്ചിട്ടുണ്ട്

ഐപിഎല്ലിലെ തന്റെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍. 2016ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ അദ്ദേഹം 2018ലാണ് റോയല്‍സിന്റെ ഭാഗമായത്. പിന്നീട് ചില സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ ടീമിലെ സ്ഥിരം സാന്നിധ്യമായി ബട്‌ലര്‍ മാറുകയായിരുന്നു. ഈ സീസണില്‍ കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു.

ആറു സീസണുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ബട്‌ലര്‍ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇടിവെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നിവരൊന്നും ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.

രോഹിത്തിനൊപ്പം ഓപ്പണര്‍

രോഹിത്തിനൊപ്പം ഓപ്പണര്‍

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയോടൊപ്പം ഓള്‍ടൈം ഇലവന്റെ ഓപ്പണറായി ബട്‌ലര്‍ സ്വയം തന്റെ പേര് തന്നൊയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റോയല്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷമാണ് ബട്‌ലര്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 64 മല്‍സരങ്ങളില്‍ നിന്നും 150 സ്‌ട്രൈക്ക് റേറ്റോടെ ഇതിനകം 1968 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം, ഓപ്പണറായി രോഹിത്തിന്റെ റെക്കോര്‍ഡ് ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല.

 കോലി, എബിഡി, ധോണി

കോലി, എബിഡി, ധോണി

മൂന്നാം നമ്പറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് കളിക്കുക. നിലവില്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം.
തൊട്ടുപിന്നാലെയിറങ്ങുക ആര്‍സിബിയില്‍ കോലിയുടെ സഹതാരവും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സാണ്. എബിഡിക്കു പിന്നില്‍ അഞ്ചാം നമ്പറില്‍ കളിക്കുക ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്.

 പൊള്ളാര്‍ഡും ജഡ്ഡുവും ഓള്‍റൗണ്ടര്‍മാര്‍

പൊള്ളാര്‍ഡും ജഡ്ഡുവും ഓള്‍റൗണ്ടര്‍മാര്‍

മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കരെണ്‍ പൊള്ളാര്‍ഡും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയുമാണ് ബട്‌ലറുടെ ഓള്‍ടൈം ഇലവനില ഓള്‍റൗണ്ടര്‍മാര്‍. മികച്ച ഫീല്‍ഡര്‍മാരും ഫിനിഷര്‍മാരുമായ ഇരുവരും ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിന് മികച്ച സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരുമാണ്.
നിര്‍ത്തിവച്ചിരിക്കുന്ന ഈ സീസണിലെ ഐപിഎല്ലില്‍ പൊള്ളാര്‍ഡും ജഡ്ഡുവും ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ പൊള്ളാര്‍ഡിന്റെ വണ്‍മാന്‍ ഷോയും ആര്‍സിബിയെ തോല്‍പ്പിച്ച ജഡ്ഡുവിന്റെ ഓള്‍റൗണ്ട് പ്രകടനവും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല.

 ബൗളിങ് നിര

ബൗളിങ് നിര

മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമുള്‍പ്പെട്ടതാണ് ബട്‌ലറുടെ ഇലവന്റെ ബൗളിങ് നിര. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയോടൊപ്പം നിലവില്‍ ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും ഇലവനില്‍ ഇടംപിടിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ് മൂന്നാമത്തെ പേസര്‍. സ്പിന്‍ ബൗങിന്റെ ചുമതല കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ള വെറ്ററന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങിനാണ്.

 ബട്‌ലറുടെ ഓള്‍ടൈം ഇലവന്‍

ബട്‌ലറുടെ ഓള്‍ടൈം ഇലവന്‍

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഹര്‍ഭജന്‍ സിങ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്) ലസിത് മലിങ്ക.

Story first published: Sunday, May 16, 2021, 14:23 [IST]
Other articles published on May 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+