Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്നെപ്പോലെയാവാന്‍ ആരും ആഗ്രഹിക്കില്ല! തുറന്നു പറഞ്ഞ് പുജാര, ടെസ്റ്റ് മാത്രമല്ല ടി20യും വഴങ്ങും

മുംബൈ: ക്രിക്കറ്റിലേക്കു വരുന്ന ഒരു ബാറ്റ്‌സ്മാനും ഇപ്പോള്‍ തന്നെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നാണ്ടാവില്ലെന്നു തുറന്നു പറഞ്ഞ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് സൗരാഷ്ട്രയില്‍ നിന്നുള്ള അദ്ദേഹം. ഇതിഹാസ താരവും വന്‍മതിലുമായ രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കലിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനായി അദ്ദേഹം മാറിക്കഴിഞ്ഞു. നാട്ടിലും വിദേശത്തുമായി നിരവധി ടെസ്റ്റുകളിലാണ് ടീമിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും പുജാര കരകയറ്റിയിട്ടുള്ളത്. എന്നാല്‍ ടെസ്റ്റിലെ ഈ മികവ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇതോടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന ലേബലിലേക്കു പുജാര ഒതുക്കപ്പെടുകയും ചെയ്തു.

pujara

ചരിത്രത്തിലാദ്യമായി സൗരാഷ്ട്രയ്‌ക്കൊപ്പം രഞ്ജി ട്രോഫിയില്‍ കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് പുജാര. ബംഗാളിനെതിരായ ആവേശകരമായ ഫൈനലില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി തിളങ്ങാന്‍ താരത്തിനായിരുന്നു. ദേശീയ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പുജാര അത്ര മികച്ച ആരോഗ്യസ്ഥിതിയില്‍ ആയിരുന്നില്ല. എന്നാല്‍ രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി കളിക്കാന്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

ഇപ്പോള്‍ ഒരു താരം പോലും തന്നെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നു പുജാര വ്യക്തമാക്കി. എന്നാല്‍ യുവ തലമുറയിലെ താരങ്ങള്‍ തന്റെ ബാറ്റിങിനെ ആരാധിക്കുന്നുണ്ട്. ടെസ്റ്റ് മല്‍സരങ്ങള്‍ ഇപ്പോള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിശ്ചിത ഓവര്‍ മല്‍സരങ്ങളാംണ് കൂടുതലും നടക്കുന്നത്. അതിനാല്‍ തന്നെയാണ് തന്റെ ബാറ്റിങ് ശൈലി അധികം പേരും പിന്തുടരാത്തതെന്നു പുജാര വ്യക്തമാക്കി.

puja

യുവ തലമുറയ്ക്കു തന്റെ ഗെയിം മനസ്സിലാവില്ല. ഇപ്പോഴാവട്ടെ ടെസ്റ്റ് മല്‍സരങ്ങളും വളരെ കുറവാണ്. തന്റെ ബാറ്റിങ് ശൈലി ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ യോജിക്കുന്നത്. എന്നു കരുതി തനിക്ക് ആക്രമണോത്സുക ബാറ്റിങ് വഴങ്ങില്ലെന്നു നിങ്ങള്‍ കരുതരുത്. പ്രതിരോധത്തില്‍ നിന്നു മാറി ആക്രമിച്ചു കളിക്കാനും തനിക്കാവും. ഏകദിനത്തിലും ടി20യിലുമെല്ലാം കളിക്കാന്‍ തനിക്കു കഴിയും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താന്‍ ബാറ്റ് ചെയ്യുന്നത് പലരും ടെലിവിഷനില്‍ കണ്ടിട്ടില്ല. ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ കുറച്ചു സമയം വേണ്ടി വരുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അങ്ങനെ പഠിച്ചാണ് ക്രിക്കറ്റില്‍ താന്‍ വളര്‍ന്നതെന്നും പുജാര വിശദമാക്കി.

2018-19ല്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര സമ്മാനിക്കുന്നതില്‍ പുജാര നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇന്ത്യ 2-1നായിരുന്നു വിരാട് കോലിക്കു കീഴില്‍ അന്നു ചാംപ്യന്‍മാരായത്. എന്നാല്‍ അവസാനത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പുജാരയ്ക്കു തിളങ്ങാനായിരുന്നില്ല. ഇന്ത്യ തൂത്തുവാരപ്പെട്ട പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന് ആകെ നേടാനായത് 100 റണ്‍സ് മാത്രമായിരുന്നു.

Story first published: Monday, March 16, 2020, 15:12 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+