അന്നും ഇന്നും കിങ് തന്നെ- ടെസ്റ്റില്‍ സെവാഗിനോളം 'തല്ലുന്ന' മറ്റൊരാളില്ല, 10 വര്‍ഷമായി ഒന്നാമന്‍!

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യനിര ബാറ്റ്‌സ്മാനായി വന്ന് പിന്നീട് ഓപ്പണിങിലേക്കു മാറിയതോടെ ബൗളര്‍മാരുടെ പേടിസ്വപ്നമായി അദ്ദേഹം മാറുകയായിരുന്നു. ബൗളര്‍മാരോട് ഒരു ബഹുമാനവും കാണിക്കാത്ത ബാറ്റ്‌സ്മാനായിരുന്നു വീരുവെന്നു അക്കാലത്തു ക്രിക്കറ്റ് പ്രേമികള്‍ തമാശയായി പറയുകയും ചെയ്തിരുന്നു. കാരണം, മോശം ബോളുകളെ മാത്രമല്ല നല്ല ബോളുകളെപ്പോലും വെറുതെ വിടാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു.
മൂന്നു ഫോര്‍മാറ്റിലും ഒരേ ശൈലിയിലായിരുന്നു സെവാഗ് ബാറ്റ് വീശിയിരുന്നത്. ടെസ്റ്റിനെയും നിശ്ചിത ഓവര്‍ ക്രിക്കറ്റ് പോലെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. 2013ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സെവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് മറികടക്കാന്‍ ആര്‍ക്കും സാധിക്കാത്തത് ഇതു കൊണ്ടു തന്നെയാണ്. നമുക്ക് ഈ ലിസ്റ്റൊന്നു പരിശോധിക്കാം.

ബഹുദൂരം മുന്നില്‍
2010നു ശേഷം ടെസ്റ്റിലെ ബാറ്റ്‌സ്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് പരിശോധിച്ചാല്‍ വീരു തന്നെയാണ് ഇപ്പോഴും കിങ്. കുറഞ്ഞത് 2000 റണ്‍സെങ്കിലും നേടിയ ബാറ്റ്‌സ്മാന്‍മാരുടെ സ്‌ടൈക്ക് റേറ്റ് താരതമ്യം ചെയ്താല്‍ സെവാഗിന്റെ അടുത്തു പോലും ആരുമില്ലെന്നു കാണാം. 2010 മുതല്‍ 13ല്‍ വിരമിക്കുന്നതു വരെ 57 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്. 87.43 സ്‌ട്രൈക്ക് റേറ്റില്‍ സെവാഗ് നേടിയത് 2338 റണ്‍സാണ്. 80ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള മറ്റൊരു താരവും ലിസ്റ്റില്‍ ഇല്ലെന്നതാണ് കൗതുകകരമായ കാര്യം.
നിലവില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കുന്ന ഒരു താരം പോലും ടോപ്പ് 10 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതു കൂടി പരിഗണിക്കുമ്പോഴാണ് സെവാഗിന്റെ ഇംപാക്ട് എത്രത്തോളമുണ്ടായിരുന്നുവെന്നു ബോധ്യമാവുക.

വാര്‍ണര്‍ രണ്ടാംസ്ഥാനത്ത്
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് സെവാഗിനു പിന്നില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 157 ഇന്നിങ്‌സുകളിലായി 72.77 സ്‌ട്രൈക്ക് റേറ്റോടെ 7254 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്.
നിലവില്‍ മല്‍സരംഗത്തുള്ള മറ്റൊരു താരമാണ് വാര്‍ണര്‍ക്കു പിറകിലായി മൂന്നാംസ്ഥാനത്ത്. അതു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ്. 71.09 ആണ് ഡികോക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. 82 ഇന്നിങ്‌സുകളില്‍ നിന്നും 2962 റണ്‍സും താരം നേടിയിട്ടുണ്ട്.

ശിഖര്‍ ധവാന്‍ മാത്രം
സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും മുന്നിലുള്ള ആദ്യ 10 താരങ്ങളുടെ ലിസ്റ്റില്‍ സെവാഗിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റൊരു താരം ശിഖര്‍ ധവാന്‍ മാത്രമാണ്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ധവാന്റെ സ്‌ട്രൈക്ക് റേറ്റ് 66.95 ആണ്. ആറാംസ്ഥാനത്താണ് അദ്ദേഹം. 58 ടെസ്റ്റുകളില്‍ നിന്നും 66.95 സ്‌ട്രൈക്ക്‌റേറ്റില്‍ 2315 റണ്‍സും 2010നു ശേഷം അദ്ദേഹം നേടിയിട്ടുണ്ട്.
സര്‍ഫ്രാസ് അഹമ്മദ് (70.99, പാകിസ്താന്‍), സ്റ്റുവര്‍ട്ട് ബ്രോഡ് (67.56, ഇംഗ്ലണ്ട്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. നിരോഷന്‍ ഡിക്ക്വെല്ല (66.67, ശ്രീലങ്ക), ബ്രെന്‍ഡന്‍ മക്കുല്ലം (66.39, ന്യൂസിലാന്‍ഡ്), ഷാക്വിബുല്‍ ഹസന്‍ (64.40, ബംഗ്ലാദേശ്), മാറ്റ് പ്രയര്‍ (60.71, ഇംഗ്ലണ്ട്) എന്നിവര്‍ ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications