Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

kirmani

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ചൂടുപിടിക്കവെ അഭിപ്രായം വ്യക്തമാക്കി മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി. രാജ്യം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെന്നാണ് ധോണിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഏറെക്കാലമായി ദേശീയ ടീമിന് പുറത്തിരിക്കുന്ന ധോണിക്കു ഇനി മടങ്ങിയെക്കാന്‍ സാധിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നും കിര്‍മാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യക്കു വേണ്ടി ധോണി അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിലായിരുന്നു ഇത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നും സ്വയമൊരു ബ്രേക്കെടുക്കുകയായിരുന്നു അദ്ദേഹം.

ധോണി മൗനം പാലിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും 38 കാരനായ ധോണി യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം മടങ്ങിവരേണ്ട ആവശ്യമുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും കിര്‍മാനി വ്യക്തമാക്കി.
ധോണി ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇതേക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചിട്ടില്ല. ഇനിയൊരിക്കല്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കാണാന്‍ കഴിയുമെന്ന് തനിക്കു തോന്നുന്നില്ല. കാരണം കരിയറില്‍ നേടാവുന്നതെല്ലാം അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞുതായും കിര്‍മാനി വിശദമാക്കി.

ഐപിഎല്‍ അവസാനത്തേത്

ധോണിയുടെ കരിയറിലെ ഒരുപക്ഷെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നു കിര്‍മാനി അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം ഏറെ ആഗ്രഹിക്കുന്നതായും കിര്‍മാനി പറഞ്ഞു.
ഇതുവരെ കീഴിലും, എതിരേയും കളിച്ചിട്ടുള്ള എല്ലാ ക്യാപ്റ്റന്‍മാരോടുമുള്ള മുഴുവന്‍ ആദരവോടെ തന്നെ പറയട്ടെ, അവര്‍ക്കെല്ലാം മുകളിലാണ് ധോണിയുടെ സ്ഥാനമെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ അഭിപ്രായപ്പെട്ടു.

മറ്റൊരു ക്യാപ്റ്റനുമില്ല

ധോണിക്കുള്ള കഴിവ് മറ്റൊരു ക്യാപ്റ്റനിലും താന്‍ കണ്ടിട്ടില്ല. ഈ വാക്കുകള്‍ തന്റെ മുന്‍ ക്യാപ്റ്റന്‍മാരെ ഒരുപക്ഷെ വേദനിപ്പിക്കാനിടയുണ്ട്. എന്നാല്‍ ഇതാണ് സത്യം. അവര്‍ ഇതു അംഗീകരിച്ചേ തീരൂ. ചില സത്യങ്ങള്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയാണെന്നും 1983ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന കിര്‍മാനി കൂട്ടിച്ചേര്‍ത്തു.
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏക ക്യാപ്റ്റനെന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്

Story first published: Saturday, May 30, 2020, 12:34 [IST]
Other articles published on May 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+