Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ സീസണിലെ മികച്ച ഇലവന്‍, ധോണി ടീമിന് പുറത്ത്! കെയ്ന്‍ വില്ല്യംസണ്‍ ക്യാപ്റ്റന്‍

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇലവനെ പ്രഖ്യാപിച്ചത്.

ന്യൂസിലാന്‍ഡ് ടീം ക്യാപ്റ്റനും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവുമായ കെയ്ന്‍ വില്ല്യംസണിനെയാണ് ഹോഗ് തന്റെ ഇലവന്റെ ക്യാപ്റ്റമായി നിയമിച്ചിരിക്കുന്നത്.

എംഎസ് ധോണിയെ തഴഞ്ഞു

എംഎസ് ധോണിയെ തഴഞ്ഞു

ഹോഗിന്റെ ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി തഴയപ്പെട്ടുവെന്നതാണ്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായ അദ്ദേഹം ടീമിനെ മൂന്നു തവണ കിരീടത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്.
സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരായ ധോണി ഐഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ക്യാപ്റ്റന്‍ കൂടിയാണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍.

രോഹിത്തും വാര്‍ണറും ഓപ്പണര്‍മാര്‍

രോഹിത്തും വാര്‍ണറും ഓപ്പണര്‍മാര്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുമാണ് ഹോഗിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ രണ്ട് ഓപ്പണര്‍മാരാണ് ഇരുവരും. ഐപിഎല്ലില്‍ മുംബൈയെ നാലു തവണ കിരീടത്തിലേക്കു നയിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. വാര്‍ണറാവട്ടെ ഒരു തവണ ഹൈദരാബാദിനെയും ചാംപ്യന്‍മാരാക്കി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങുക. നാലാം നമ്പറില്‍ ഹോഗ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത വില്ല്യംസണ്‍ കളിക്കും.

വിക്കറ്റ് കീപ്പറായി പന്ത്

വിക്കറ്റ് കീപ്പറായി പന്ത്

ധോണിക്കു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ യുവ താരം റിഷഭ് പന്തിനെയാണ് ഹോഗ് തന്റെ ഇലവന്റെ വിക്കറ്റ് കീപ്പറാക്കിയത്. ദേശീയ ടീമിനായി പ്രതീക്ഷയ്‌ക്കൊത്തുയരാനായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.
ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഹോഗിന്റെ ഇലവനിലെ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. ഇലവലവനിലെ ഏക അംഗീകൃത സ്പിന്നര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചഹലാണ്.

ഹോഗിന്റെ ഐപിഎല്‍ 2020 ഇലവന്‍

ഹോഗിന്റെ ഐപിഎല്‍ 2020 ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), കെയ്ന്‍ വില്ല്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Sunday, September 13, 2020, 15:31 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+