For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ മോഡല്‍ ടെസ്റ്റ് ലീഗ് വരുമോ? ഇതാ സിഎസ്കെ ബെസ്റ്റ് 11, ധോണി പുറത്ത്!

ലോക ക്രിക്കറ്റില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റാണ് ഐപിഎല്ലെന്നു നിസംശയം പറയാം. ഫുട്‌ബോളിലേതു പോലെ ഫ്രാഞ്ചൈസി ലീഗുകള്‍ ക്രിക്കറ്റില്‍ ഒട്ടും സജീവമല്ലാത്ത കാലത്തായിരുന്നു 2008ല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെ കേന്ദ്രീകരിച്ച് ഐപിഎല്ലെന്ന പേരില്‍ പുതിയൊരു ലീഗ് ബിസിസിഐ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്.

ഈ ടൂര്‍ണമെന്റ് ബിസിസിഐ സ്വപ്‌നം കണ്ടതിലുമപ്പുറത്തെ വിജയമായി തീര്‍ന്നു. ഓരോ വര്‍ഷം കഴിയുമ്പോഴും വളര്‍ന്നുകൊണ്ടിരുന്ന ഐപിഎല്‍ ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുന്ന ജനപ്രീതി നേടിക്കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ 16ാം സീസണായിരുന്നു അടുത്തിടെ അവസാനിച്ചത്.

MS DHONI

ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീട വിജയത്തോടെ സീസണിനു തിരശീല വീഴുകയായിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയായിരുന്നു സിഎസ്‌കെ വീണ്ടുമൊരു കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ അഞ്ചു ഐപിഎല്‍ ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ചെന്നൈ എത്തുകയും ചെയ്തു.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഐപിഎല്ലില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ടൂര്‍ണമെന്റ് ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇന്ത്യന്‍ ടെസ്റ്റ് പ്രീമിയര്‍ ലീഗെന്ന പേരില്‍ ഒരു റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുകയാണെങ്കില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് എങ്ങനെയായിരിക്കും ടീമിനെ അണിനിരത്തുക ? സാധ്യതാ ടീമിനെ പരിശോധിക്കാം. ക്യാപ്റ്റനും വെറ്ററന്‍ താരവുമായ എംഎസ് ധോണി സിഎസ്‌കെയെ നയിക്കാനുണ്ടാവില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നിലവില്‍ സിഎസ്‌കെയുടെ ഓപ്പണിങ് ജോടികളായ ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയും ചേര്‍ന്നായിരിക്കും ടെസ്റ്റ് ലീഗിലും ഓപ്പണ്‍ ചെയ്യുക. എംഎസ് ധോണിയുടെ അഭാവത്തില്‍ കിവികളുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ കോണ്‍വേ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കും.

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയായിരിക്കും. നാലാം നമ്പറില്‍ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് ശിവം ദുബെയ്ക്കു പകരം ഇന്ത്യയുടെ യുവതാരം ഷെയ്ഖ് റഷീദ് കളിക്കും. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഷെയ്ഖ് ഇനിയും അരങ്ങറിയിട്ടില്ല.

wtc final Final: ഭരതും ഇഷാനുമല്ല, ഇന്ത്യക്കു സര്‍പ്രൈസ് വിക്കറ്റ് കീപ്പറെ നിര്‍ദേശിച്ച് ഭാജി

അഞ്ചാം നമ്പറിലെത്തുക ഇംണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സായിരിക്കും. എംഎസ് ധോണിക്കു പകരം ടെസ്റ്റ് ലീഗില്‍ സിഎസ്‌കെയെ നയിക്കുന്നത് സ്റ്റോക്‌സാണ്. ഇംഗ്ലണ്ടിനായി റെഡ് ബോള്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം നായകന്റെ റോളിലും കസറുകയാണ്. സ്‌റ്റോക്‌സിനു പിന്നില്‍ ആറാം നമ്പറിലെത്തുക ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും.

BEN STOKES

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ജഡ്ഡുവിനു ശേഷം ന്യൂസിലാന്‍ഡിന്റ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്‍റ്നറുടെ ഊഴമായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിനു സിഎസ്‌കെയുടെ ഇലവനില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

നാലു ഫാസ്റ്റ് ബൗളര്‍മാരായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനിലുണ്ടാവുക. ഇന്ത്യയുടെ സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റ് ദീപക് ചാഹറായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. 2022ലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്ന യുവ പേസര്‍ മുകേഷ് ചൗധരിയായിരിക്കും സിഎസ്‌കയിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍. ചാഹറുടെ അഭാവത്തില്‍ 2022ലെ സീസണില്‍ മുകേഷ് മിന്നിച്ചിരുന്നു.

പക്ഷെ പരിക്കു കാരണം കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാന്‍ സാധിച്ചില്ല. സിഎസ്‌കെയിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളര്‍ ശ്രീലങ്കന്‍ പേസ് സെന്‍സേഷന്‍ മതീശ പതിരാനയായിരിക്കും. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു ജൂനിയര്‍ മലിങ്കയെന്നറിയപ്പെടുന്ന താരം. യുവ പേസര്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ ടെസ്റ്റ് ഇലവനിലെ നാലാമത്തെ ഫാസ്റ്റ് ബൗളറായും മാറും.

ടെസ്റ്റ് ലീഗില്‍ സിഎസ്‌കെയുടെ സാധ്യതാ 11

റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, മുകേഷ് ചൗധരി, മതീശ പതിരാന.

Story first published: Monday, June 5, 2023, 14:10 [IST]
Other articles published on Jun 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+