IPL 2020: മിന്നിക്കാന്‍ മായന്തി ലാങറില്ല, അവതാരകര്‍ ആരൊക്കെയെന്നറിയാം- ലിസ്റ്റ് പുറത്ത്
ഐപിഎല്ലിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കമന്റേറ്റര്‍മാരെപ്പോലെ തന്നെ അവതാരകര്‍. ഐപിഎല്ലിലൂടെയും ടീം ഇന്ത്യയുടെ മല്‍സരങ്ങളിലൂടെയുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതമായ മുഖമാണ് മായന്തി ലാങറുടേത്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ സറ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് ഇവര്‍. എന്നാല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ എഡിഷനില്‍ ഗ്ലാമര്‍ കൂട്ടാന്‍ ഇത്തവണ മായന്തിയില്ല. ടൂര്‍ണമെന്റിലെ അവതാരകരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ കൂട്ടത്തില്‍ മായന്തിയില്ല. എന്തുകൊണ്ടായിരിക്കാം അവരെ ഇത്തവണ ഉള്‍പ്പെടുത്താതിരുന്നതെന്നു വ്യക്തമല്ല.

അതേസമയം, പല പുതിയ മുഖങ്ങളെയും അവതാരകരുടെ രൂപത്തില്‍ ഐപിഎല്ലില്‍ കാണാനാവും. ഓസ്‌ട്രേലിയന്‍ അവതാരകയായ നെറോളി മിയാഡോസ് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എന്‍എച്ച് 10 എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ച താന്യ പുരോഹിത്തും ഇത്തവണ അവതാരകയായി എത്തും. ഇവരെക്കൂടാതെ ജതിന്‍ സപ്രു, സുരേന്‍ സുന്ദരം, കിറ നാരായണ്‍, നഷ്പ്രീത് കൗര്‍, ധീരജ് ജുനേജ, സുഹൈല്‍ ചന്ദോക്ക്, സഞ്ജന ഗണേശന്‍, ആനന്ദ് ത്യാഗി എന്നിവരാണ് ഐപിഎല്ലിന്റെ പുതിയ സീസണിലെ മറ്റു അവതാരകര്‍.
ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ പുതിയ സീസണിന് ആവരവമുയരുന്നത്. അബുദാബിയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ കന്നിയങ്കം. അന്നു രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍ ഒരു റണ്‍സിന് എംഎസ് ധോണിയുടെ സിഎസ്‌കെയെ കീഴക്കി നാലാം കിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുബൈ ഇത്തവണയിറങ്ങുകയെങ്കില്‍ സിഎസ്‌കെ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications