Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇനി മലിങ്കയില്ലാത്ത മുംബൈ ഇന്ത്യന്‍സ്, പേര് വെട്ടി!- ഫുള്‍ ലിസ്റ്റ് നോക്കാം

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇനി ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയെ കാണാനാവില്ല. ഐപിഎല്ലിന്റെ താര ലേലത്തിനു മുന്നോടിയായി ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ മലിങ്കയെ മുംബൈ ഒഴിവാക്കി. ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനും മുംബൈ വേണ്ടെന്നു വച്ചു. 18 താരങ്ങളെയാണ് പുതിയ സീസണിലേക്കു മുംബൈ നിലനിര്‍ത്തിയത്. ഏഴു പേര്‍ പുറത്താവുകയും ചെയ്തു.ഒഴിവാക്കപ്പെട്ട ഏഴു താരങ്ങളുടെ പകരക്കാരെ നടക്കാനിരിക്കുന്ന ലേലത്തില്‍ മുംബൈ ടീമിലേക്കു കൊണ്ടു വരും. നാലു വിദേശ താരങ്ങളെയും ലേലത്തില്‍ മുംബൈയ്ക്കു വാങ്ങാനാവും.

1

ഐപിഎല്ലില്‍ 170 വിക്കറ്റുകളെടുത്തിട്ടുള്ള മലിങ്ക കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ മലിങ്കയുടെ അഭാവം മുംബൈയെ ബാധിച്ചില്ല. ജസ്പ്രീത് ബുംറയ്ക്കു കൂട്ടായി ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് വന്നതോടെ മുംബൈ ബൗളിങിനു മുമ്പത്തേക്കാള്‍ മൂര്‍ച്ച കൂടി.

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, പ്രിന്‍സ് ബല്‍വന്ത് റായ്, ദിഗ്വിജയ് ദേശ്മുഖ്, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരാണ് മുംബൈ ടീമില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മറ്റു കളിക്കാര്‍. കൂള്‍ട്ടര്‍ നൈല്‍ കഴിഞ്ഞ സീസണിലായിരുന്നു മുംബൈയിലെത്തിയത്. പാറ്റിന്‍സണാവട്ടെ മലിങ്കയുടെ പകരക്കാരനായി മുംബൈയുടെ ഭാഗമാവുകയായിരുന്നു. 2015 മുതല്‍ മുംബൈ ടീമിനൊപ്പമുള്ള മക്ലെനഗന് കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

അഞ്ചാമത്തെ ഐപിഎല്‍ കിരീടമായിരുന്നു കഴിഞ്ഞ തവണ മുംബൈ സ്വന്തമാക്കിയത്. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് രോഹിത് ശര്‍മയുടെ ടീം കെട്ടുകെട്ടിച്ചത്. മുംബൈയുടെ കിരീടധാരണത്തിനു ചുക്കാന്‍ പിടിച്ചവരെല്ലാം പുതിയ സീസണിലും കടുംനീല ജഴ്‌സിയിലുണ്ടാവും.

നിലനിര്‍ത്തിയ കളിക്കാര്‍
ബാറ്റ്‌സ്മാന്‍മാര്‍: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രിസ് ലിന്‍, അന്‍മോല്‍പ്രീത് സിംഗ്, സൗരഭ് തിവാരി, ആദിത്യ താരെ.

ഓള്‍റൗണ്ടര്‍മാര്‍: കറെന്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്.

ബൗളര്‍മാര്‍: ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്സിന്‍ ഖാന്‍

ഒഴിവാക്കപ്പെട്ടവര്‍
ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, പ്രിന്‍സ് ബല്‍വന്ത് റായ്, ദിഗ്വിജയ് ദേശ്മുഖ്.

Story first published: Wednesday, January 20, 2021, 19:39 [IST]
Other articles published on Jan 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+