Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി നയിക്കും, ആറ് ഇന്ത്യക്കാര്‍; ചാമ്പ്യന്‍സ് ട്രോഫിയും ഐപിഎല്ലും നേടിയവരുടെ 11 ഇതാ

ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം സെമിയിലേക്കടുക്കുകയാണ്. ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എയില്‍ നിന്ന് സെമി ഉറപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ഇത്തവണ ആരാവും കപ്പിലേക്കെത്തുകയെന്നാണ് എല്ലാവരു ഉറ്റുനോക്കുന്നത്.

സെമി പോരാട്ടം കടുപ്പമായതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഐപിഎല്ലും നേടുകയെന്നത് എല്ലാവര്‍ക്കും സാധിച്ചിട്ടുള്ള നേട്ടമല്ല. പല പ്രമുഖര്‍ക്ക് സാധിക്കാത്ത നേട്ടം കൈവരിച്ച ചിലരെങ്കിലുമുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലിലും ചാമ്പ്യന്‍സ് ട്രോഫിയിലും കപ്പ് നേടിയവരെ പരിഗണിച്ച് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും ഉള്‍പ്പെടുക?. പരിശോധിക്കാം.

ധവാന്‍-വാട്‌സണ്‍ ഓപ്പണിങ്

ഓപ്പണര്‍മാരായി ശിഖര്‍ ധവാനും ഷെയ്ന്‍ വാട്‌സനുമാണുള്ളത്. രണ്ട് പേര്‍ക്കും ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച റെക്കോഡാണുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് വാട്‌സണ്‍ കപ്പ് നേടിയത്. 2006, 2009 ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഓസീസ് ടീമില്‍ വാട്‌സണുമുണ്ടായിരുന്നു. പേസ് ഓള്‍റൗണ്ടറായ താരം പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരങ്ങളിലൊരാളാണ്.

മുന്‍ ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച റെക്കോഡാണുള്ളത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യക്കാരനാണ് ധവാന്‍. ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്്മയിപ്പിച്ച ധവാന്‍ 2016ല്‍ കപ്പ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു. ശിഖാര്‍ എന്ന പേരിട്ട് ആരാധകര്‍ ഹൃദയത്തിലേറ്റിയ താരമാണ് ധവാന്‍.

നയിക്കാന്‍ ധോണി, കോലിയില്ല

മൂന്നാം നമ്പറില്‍ രോഹിത് ശര്‍മക്കാണ് സീറ്റ്. ഇന്ത്യയുടെ നിലവിലെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്കും സീറ്റുണ്ട്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്ലില്‍ അഞ്ച് തവണ കപ്പിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത്. ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച റെക്കോഡുണ്ട്. 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ രോഹിത്തും ടീമിലുണ്ടായിരുന്നു. സുരേഷ് റെയ്‌നയാണ് നാലാമന്‍. ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

rohit sharma

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നാല് തവണ കപ്പ് നേടാന്‍ റെയ്‌നക്കായിട്ടുണ്ട്. എംഎസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും. 2013ല്‍ ഇന്ത്യയെ നയിച്ച് കിരീടത്തിലേക്കെത്തിച്ചത് ധോണിയാണ്. സിഎസ്‌കെയെ നയിച്ച് അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കാനും ധോണിക്കായിട്ടുണ്ട്.

ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

ആറാം നമ്പറില്‍ ഡ്വെയ്ന്‍ ബ്രാവോക്കാണ് സീറ്റ്. വെസ്റ്റ് ഇന്‍ഡീസ് മീഡിയം പേസറായ ബ്രാവോ 2004ല്‍ കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് തവണ കിരീടം നേടാനും ബ്രാവോക്ക് സാധിച്ചിരുന്നു. സ്ലോ ബോളുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ചിരുന്ന ബ്രാവോ ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റായ ബൗളറായിരുന്നു.

രവീന്ദ്ര ജഡേജയാണ് മറ്റൊരാള്‍. രാജസ്ഥാനും സിഎസ്‌കെയ്ക്കുമൊപ്പം ഐപിഎല്‍ കിരീടം നേടാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. 2013ലാണ് ജഡേജ ഇന്ത്യക്കായി ചാമ്പ്യന്‍സ് ട്രോഫി നേടിയത്. അശ്വിന്‍ സിഎസ്‌കെയ്‌ക്കൊപ്പം രണ്ട് തവണ കിരീടം നേടി. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ അശ്വിന്റെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

മുരളീധരന്‍, ജോണ്‍സണ്‍, ബ്രെറ്റ് ലീ

സ്പിന്നറായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണുള്ളത്. 2010ല്‍ സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹം ഐപിഎല്‍ കിരീടം നേടി. 2002ലാണ് ചാമ്പ്യന്‍സ് ട്രോഫി നേടിയത്. മുന്‍ ഓസീസ് പേസര്‍മാരാണ് മിച്ചല്‍ ജോണ്‍സനും ബ്രെറ്റ് ലീയും. ജോണ്‍സണ്‍ മുംബൈക്കൊപ്പമാണ് ഐപിഎല്‍ കിരീടം നേടിയത്. ബ്രെറ്റ് ലീ 2006ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടി. 2012ല്‍ കപ്പടിച്ച കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ബാക്കപ്പ് താരമായി പരിഗണിക്കാം.

Story first published: Saturday, March 1, 2025, 15:57 [IST]
Other articles published on Mar 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+