For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2027: ഇന്ത്യന്‍ ക്രിക്കറ്റിനെ ഈ വിരമിക്കലുകള്‍ ഞെട്ടിക്കും!! ഒന്നും, രണ്ടുമല്ല 4 പേര്‍

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു മുന്നിലുള്ള ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ് 2027ലെ ഐസിസി ഏകദിന ലോകകപ്പാണ്. ഈ ടൂര്‍ണമെന്റിനായുള്ള ടീമിന്റെ ബ്ലൂപ്രിന്റ് ഇതിനകം ബിസിസിഐ തയ്യാറാക്കിയും കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായിട്ടാണ് രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനാക്കിയിരിക്കുന്നത്. വരും മാസങ്ങളില്‍ ഇനിയും പല സര്‍പ്രൈസുകളും ടീമില്‍ പ്രതീക്ഷിക്കാം.

ലോകകപ്പിനു ഇനി രണ്ടു വര്‍ഷത്തോളം ശേഷിക്കെ ഇന്ത്യയുടെ ചില വമ്പന്‍ താരങ്ങളുടെ വിരമിക്കലുകള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായേക്കും. 2027ലെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാവാന്‍ സാധ്യതയില്ലാത്തവരാണ് കളി മതിയാക്കാന്‍ ആലോചിക്കുന്നത്. ആരാധകരെ ഞെട്ടിക്കാനിടയുള്ള ഈ വിരമിക്കലുകള്‍ ആരുടേതൊക്കെ ആവുമെന്നു നോക്കാം.

ROHIT KOHLI

രോഹിത് ശര്‍മ

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് അടുത്ത ഏകദിന ലോകകപ്പിനു മുമ്പ് കളി മതിയാക്കാനിടയുള്ളവരില്‍ ഒരാള്‍. നായകസ്ഥാനത്തു നിന്നു പുറത്താക്കിയതോടെ ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഭാവിയും തുലാസിലായിരിക്കുകയാണ്. 2027ലെ ലോകകപ്പില്‍ ഹിറ്റ്മാന്‍ ടീമിലുണ്ടാവാനുള്ള സാധ്യത തീരെ കുറവാണെന്നാണ് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

അങ്ങനെയെങ്കില്‍ രോഹിത് തന്റെ കരിയര്‍ അധികം നീട്ടിവലിച്ച് മുന്നോട്ടു കൊണ്ടു പോവാനിടയില്ല. ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും നേരത്തേ വിസമ്മതിച്ചനാല്‍ ഏകദിനം കൂടി മതിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റിനോടു പൂര്‍ണമായും വിടപറയാന്‍ അദ്ദേഹം മാനസികമായി തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ടാവും.

ഈ വര്‍ഷമോ, അടുത്ത വര്‍ഷമോ ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കാനുള്ള സാധ്യത കൂടുതലാണെന്നു പറയാം. പ്രായവും ഇപ്പോള്‍ അദ്ദേഹത്തിനു എതിരാണ്. 38 കാരനായനായ താരത്തിനു അടുത്ത ലോകകപ്പാവുമ്പോഴേക്കും 40 വയസ്സാവും. ഇതും കളി മതിയാക്കാന്‍ ഹിറ്റ്മാനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.

വിരാട് കോലി

ഇതിഹാസ ബാറ്ററും മറ്റൊരു മുന്‍ നായകനുമായ വിരാട് കോലിയാണ് അടുത്ത ലോകപ്പിനു മുമ്പ് വിരമിച്ചേക്കാവുന്ന രണ്ടാമത്തെയാള്‍. ടി20യിലും ടെസ്റ്റും ഏറെക്കുറെ ഒരുമിച്ച് മതിയാക്കിയവരാണ് കോലിയും രോഹിത് ശര്‍മയും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതിനു പിന്നാലെയാണ് ഫൈനലിനു ശേഷം രോഹിത്തും കോലിയും മിനിറ്റുകളുടെ വ്യത്യാസത്തില്‍ ടി20 മതിയാക്കിയത്.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കവെയായിരുന്നു ടെസ്റ്റില്‍ നിന്നുള്ള രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഒരാഴ്ചക്കിടെ കോലിയും ഇതേ തീരുമാനം തന്നെ എടുക്കുകയും ചെയ്തു. ഇനി ഏകദിനത്തിലും ഏറെക്കുറെ ഒരേ സമയത്തു തന്നെ രണ്ടു പേരുടെയും വിരമിക്കല്‍ പ്രതീക്ഷിക്കാം. ആദ്യം ആരാവുമെന്നതാണ് അറിയാനുള്ളത്.

രവീന്ദ്ര ജഡേജ

വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് 2027ലെ ലോകകപ്പിനു കാത്തു നില്‍ക്കാതെ വിരമിക്കാനിടയുള്ള മൂന്നാമത്തെ താരം. ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും തഴയപ്പെട്ടതോടെ അദ്ദേഹം അടുത്ത ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ലെന്നു തന്നെയാണ് വ്യക്തമായിരിക്കുന്നത്.

ജഡ്ഡുവിന്റെ ഏറെക്കുറെ സമാനമായ ശൈലിയുള്ള അക്ഷര്‍ പട്ടേലിനോടാണ് ടീം മാനേജ്‌മെന്റിനു ഇപ്പോള്‍ താല്‍പ്പര്യം. അതിനാല്‍ ഏകദിനം നിര്‍ത്തി ഒന്നോ, രണ്ടോ വര്‍ഷം കൂടി ടെസ്റ്റില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ജഡ്ഡുവിന്റെ പ്ലാന്‍.

MOHAMMAD SHAMI

മുഹമ്മദ് ഷമി

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റിലെ നാലാമത്തെ താരം. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമല്ല. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പയ്ക്കുള്ള ടീമിലേക്കു ഷമിയെ തിരികെ വിളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ അവഗണിക്കുകയായിരുന്നു.

ദേശീയ ടീമിലേക്കു അദ്ദേഹത്തിനു ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ കഴിയുമോയെന്നതു സംശയമാണ്. 2023ലെ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ഷമി ഒരു വര്‍ഷത്തിലേറെയായി കളത്തിനു പുറത്തായിരുന്നു. ഈ വര്‍ഷമാദ്യം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ അദ്ദേഹത്തിനു തന്റെ പഴയ ഫോമിലേക്കു എത്താന്‍ കഴിഞ്ഞിട്ടില്ല.

Story first published: Sunday, October 5, 2025, 13:29 [IST]
Other articles published on Oct 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+