Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇനി ഏകദിനച്ചൂട്, ആര്‍ച്ചറും റൂട്ടുമില്ലാതെ ഇംഗ്ലണ്ട് തയ്യാര്‍- ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ 14 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. പരിക്കു കാരണമാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഇംഗ്ലീഷ് ടീം തുടര്‍ന്നു പോരുന്ന റൊട്ടേഷന്‍ പോളിസി കാരണം ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടും ടീമില്‍ ഇടം പിടിച്ചില്ല. ഇതാദ്യമായാണ് ഏകദിന ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുന്നത്. ക്രിസ് വോക്‌സാണ് ടീമില്‍ ഇടം ലഭിക്കാതിരുന്ന മറ്റൊരു പ്രമുഖ താരം.

1

ഇയോന്‍ മോര്‍ഗന്‍ തന്നെയാണ് ഏകദിനത്തിലും ടീമിനെ നയിക്കുക. സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിച്ച ചിലരെ ഏകദിന പരമ്പരയില്‍ കാണാന്‍ കഴിയില്ല. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട താരം. എന്നാല്‍ മൂന്നു ബാക്കപ്പ് താരങ്ങളില്‍ ഒരാളായി അദ്ദേഹം ടീമിനൊപ്പമുണ്ടാവും. ജെയ്ക്ക് ബോള്‍, ക്രിസ് ജോര്‍ഡന്‍ എന്നിവരാണ് മറ്റു ബാക്കപ്പ് താരങ്ങള്‍.

വലതു കൈമുട്ടിനേറ്റ പരിക്കുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശോധനകള്‍ക്കായി ആര്‍ച്ചര്‍ യുകെയിലേക്കു മടങ്ങുകയാണ്. പരിക്ക ഗൗരവരമുള്ളതാണെന്നാണ് സൂചനകള്‍. ഇതോടെ ഐപിഎല്ലിന്റെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആര്‍ച്ചര്‍ക്കു കളിക്കാനാവില്ലെന്നു ഉറപ്പായിട്ടുണ്ട്.

ഈ മാസം 23 മുതല്‍ (ചൊവാഴ്ച) മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. പരമ്പരയിലെ എല്ലാ മല്‍സരങ്ങളും ഡേനൈറ്റാണ്. മാത്രമല്ല മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത് പൂനെയിലാണ്.

ഇതിനകം നടന്ന ടെസ്റ്റ്, ടി20 പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ഏകദിനവും ജയിച്ച് സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടെസ്റ്റ് പരമ്പര 3-1നും ടി20 പരമ്പര 3-2നുമായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. രണ്ടു പരമ്പരകളിലും ആദ്യ കളിയില്‍ തോറ്റ ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പര പിടിച്ചെടുത്തത്.

ഇംഗ്ലണ്ട് ഏകദിന ടീം
ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്‌സ്റ്റോണ്‍, മോയിന്‍ അലി, ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, റീസ്സ് ടോപ്പ്‌ലെ, ടോം കറെന്‍, സാം കറെന്‍, മാര്‍ക്ക് വുഡ്.

Story first published: Sunday, March 21, 2021, 17:04 [IST]
Other articles published on Mar 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+