Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നടരാജന്‍ കൊള്ളാം, ഒരു കാര്യത്തില്‍ സംശയം! എസ്ആര്‍എച്ച് ക്യാപ്റ്റന്‍ വാര്‍ണര്‍ പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതോടെ പുതുമുഖ പേസര്‍ ടി നടരാജന്റെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റു പിന്‍മാറിയ ഉമേഷ് യാദവിന്റെ പകരക്കാരനായാണ് നട്ടുവിനെ ടെസ്റ്റ് സംഘത്തിലുള്‍പ്പെടിത്തിയത്. ഈ മാസം ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നടരാജന്‍ അരങ്ങേറാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകളിലും ഇടംകൈയന്‍ പേസര്‍ അരങ്ങേറിയിരുന്നു. ശ്രദ്ധേയമായ പ്രകടനമായിരുന്നു നടരാജന്‍ കാഴ്ചവച്ചത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ അംഗമായിരുന്നു നടരാജന്‍. ഐപിഎല്ലിലെ പ്രകടനമായിരുന്നു നട്ടുവിന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിക്കൊടുത്തത്. നടരാജന്‍ മികച്ച ബൗളറാണെങ്കിലും ടെസ്റ്റില്‍ താരത്തിന് എത്രത്തോളം തിളങ്ങാനാവുമെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നു വാര്‍ണര്‍ വ്യക്തമാക്കി.

വലിയ നേട്ടം

വലിയ നേട്ടം

നെറ്റ് ബൗളറായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലെത്തി ഇപ്പോള്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത് നട്ടുവിനെ സംബന്ധിച്ചു വലിയ നേട്ടം തന്നെയാണെന്നു വാര്‍ണര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലേക്കു വരുമ്പോള്‍ ഭാര്യ കുഞ്ഞിന് ജന്‍മം നല്‍കിയത് അവന്‍ മിസ് ചെയ്തുവെന്നും വാര്‍ണര്‍ പറഞ്ഞു.
നട്ടുവിന് എന്റെ അഭിനന്ദനങ്ങള്‍. അവന്‍ വളരെ, വളരെ മികച്ച ബൗളറാണ്. ഐപിഎല്ലില്‍ ടീമിനെ നയിച്ചപ്പോള്‍ എനിക്കു ഇതു നേരില്‍ കാണാന്‍ കഴിഞ്ഞതാണ്. നട്ടുവിന് എല്ലാവിധ ആശംസകളും നേരുന്നു. അവസരം ലഭിച്ചാല്‍ താരത്തിനു എന്തു ചെയ്യാന്‍ കഴിയുമെന്നു നമുക്ക് അറിയാവുന്ന കാര്യമാണെന്നും വാര്‍ണര്‍ വിശദമാക്കി.

ടെസ്റ്റിലെ പ്രകടനം

ടെസ്റ്റിലെ പ്രകടനം

ടെസ്റ്റില്‍ നടരാജന് എത്രത്തോളം മികവ് പുലര്‍ത്താന്‍ കഴിയുമെന്നു എനിക്കറിയില്ല. രഞ്ജി ട്രോഫിയില്‍ നട്ടുവിന്റെ പ്രകടനം എങ്ങനെ ആയിരുന്നുവെന്നു നിങ്ങള്‍ക്കു അറിയാമായിരിക്കും. വളരെ മികച്ച ലൈനിലും ലെങ്തിലും ബൗള്‍ ചെയ്യാന്‍ നട്ടുവിനു സാധിക്കും. എന്നാല്‍ ടെസ്റ്റ് വളരെ വ്യത്യസ്തമാണ്. തുടര്‍ച്ചയായി അവനു ബൗള്‍ ചെയ്യാന്‍ കഴിയുമോയെന്നതിനെക്കുറിച്ചു എനിക്കു 100 ശതമാനം ഉറപ്പില്ലെന്നും വാര്‍ണര്‍ വിശദമാക്കി.
മുഹമ്മദ് സിറാജിനെക്കുറിച്ചു എനിക്കു കുറച്ചൊക്കെ അറിയാം. അരങ്ങേറ്റത്തില്‍ നന്നായി ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. ചിലപ്പോള്‍ നട്ടുവിനും അതിനു കഴിഞ്ഞേക്കുമെന്നു വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അരങ്ങേറ്റത്തില്‍ മിന്നി

അരങ്ങേറ്റത്തില്‍ മിന്നി

ഓസ്‌ട്രേലിയക്കെതിരേ നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരത്തിലൂടെയായിരുന്നു നടരാജന്റെ അരങ്ങേറ്റം. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ രണ്ടു വിക്കറ്റുമായി പേസര്‍ തിളങ്ങുകയും ചെയ്തിരുന്നു.
ഇതോടെ തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും നടരാജനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചു. ആറു വിക്കറ്റുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി നട്ടു മാറുകയും ചെയ്തു. നേരത്തേ മറ്റൊരു പുതുമുഖവും സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു നെറ്റ് ബൗളറായ നടരാജന് നിശ്ചിത ഓവര്‍ ടീമില്‍ ഇടം ലഭിച്ചത്.

Story first published: Saturday, January 2, 2021, 18:25 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+