IPL 2021: ടൂര്‍ണമെന്റ് ഇന്ത്യയില്‍, എന്നിട്ടും ആര്‍ക്കും ഹോം മാച്ചില്ല!- സര്‍പ്രൈസ് ഷെഡ്യൂള്‍
ഐപിഎല്‍ ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിരിക്കുകയാണ്. 2019നു ശേഷം യുഎഇയിലേക്കു വിമാനം കയറിയ ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയിരിക്കുന്നത്. വലിയൊരു സര്‍പ്രൈസുമായാണ് ഇത്തവണത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ടു ടീമുകള്‍ ആറു വേദികളിലായിട്ടാണ് കളിക്കുന്നതെങ്കിലും ഒരു ടീമിനു പോലും ഹോം മല്‍സരമില്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. അത്രയും വിദഗ്ധമായാണ് ബിസിസിഐ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതിനു മുമ്പ് യുഎഇ, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില്‍ നടന്നപ്പോള്‍ മാത്രമേ ടീമുകള്‍ക്കു ഹോം മാച്ചുകള്‍ ഇല്ലാതിരുന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ ഐപിഎല്‍ ഇന്ത്യയിലായിട്ടും ആര്‍ക്കും ഹോം മാച്ച് ആനുകൂല്യമില്ല.

ഏറ്റവും വലിയ ഹൈലൈറ്റ്
വരാനിരിക്കുന്ന ഐപിഎല്ലിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് നിഷ്പക്ഷ വേദികളിലാണ് മുഴുവന്‍ മല്‍സരങ്ങളുമെന്നതാണെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
എല്ലാ മല്‍സരങ്ങളും നിഷ്പക്ഷ വേദികളിലാണ് നടക്കുന്നത്. ആര്‍ക്കും ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കാന്‍ കഴിയില്ല. ലീഗ് ഘട്ടത്തില്‍ ആകെയുള്ള ആറു വേദികളില്‍ നാലിലും ഓരോ ടീമിനും മല്‍സരങ്ങളുണ്ടാവുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ മല്‍സരങ്ങള്‍
ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ്, ഡല്‍ഹി എന്നിവയാണ് ആറു മല്‍സരവേദികള്‍. ഇവയില്‍ ഏറ്റവും കൂടുതല്‍ ലീഗ് മല്‍സരങ്ങള്‍ നാലു വേദികളിലാണ്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീവിടങ്ങളില്‍ 10 മല്‍സരങ്ങള്‍ വീതമുണ്ടാവും. അഹമ്മദാബാദ്, ഡല്‍ഹി എന്നീവിടങ്ങളില്‍ എട്ടു വീതം ലീഗ് മല്‍സരങ്ങളാണുണ്ടാവുക. പ്ലേഓഫ്, ഫൈനല്‍ മല്‍സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കും.

11 ഡബിള്‍ ഹെഡ്ഡറുകള്‍
ആകെ 11 ഡബിള്‍ ഹെഡ്ഡറുകളാണ് (ഒരു ദിവസം, രണ്ടു കളികള്‍) പുതിയ സീസണിലെ ഐപിഎല്ലിലുണ്ടാവുക. ആറു ടീമുകള്‍ക്കു ഉച്ചയ്ക്കു മൂന്നു മല്‍സരങ്ങളും രണ്ടു ടീമുകള്‍ ഉച്ചയ്ക്കു രണ്ടു മല്‍സരങ്ങളും കളിക്കും. ഉച്ചയ്ക്കു ശേഷമുള്ള മല്‍സരങ്ങള്‍ ആരംഭിക്കുക 3.30നായിരിക്കും. രാത്രിയിലെ മല്‍സരങ്ങള്‍ 7.30നും തുടങ്ങും. കഴിഞ്ഞ സീസണിലും ഇതേ സമയത്തു തന്നെയായിരുന്നു മല്‍സരങ്ങള്‍. എന്നാല്‍ അതിനു മുമ്പത്തെ സീസണുകളില്‍ 4, 8 മണിക്കായിരുന്നു ഡബിള്‍ ഹെഡ്ഡറുകളുണ്ടായിരുന്നത്.

അടച്ചിട്ട സ്റ്റേഡിയത്തില്‍
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ സീസണിലും സ്റ്റേഡിയത്തിലേക്കു കാണികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ സാഹചര്യം അനുകൂലണമാണെങ്കില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും.
ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്നു തവണ മാത്രമേ മല്‍സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരികയുള്ളൂവെന്നത് മറ്റൊരു ഹൈലൈറ്റാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications