Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന് വെല്ലുവിളി ആരാവും? ടീം ഇന്ത്യയില്‍ ധോണിയുടെ സ്ഥാനമോ ലക്ഷ്യം?- സഞ്ജു പറയുന്നു

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രകടനം രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കേരളത്തിന്റെ മിന്നും താരവുമായ സഞ്ജു സാംസണിന്റേതായിരിക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു ഇത്തവണ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീമില്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലോടെ ഒഴിഞ്ഞു കിടക്കുന്ന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങേണ്ടതുണ്ട്.

പുതിയ സീസണില്‍ രാജസ്ഥാന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്നത് ഏത് ടീമായിരിക്കുമെന്നും ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ എന്തൊക്കെയാണ് തയ്യാറെടുപ്പുകള്‍ എന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സഞ്ജു.

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്

ഈ വര്‍ഷം ക്രിക്കറ്റ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി സംഘാടകര്‍, ഐപിഎല്‍, ബിസിസിഐ എന്നിവരെല്ലാം നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഒരു താരമെന്ന നിലയില്‍ വീണ്ടും ക്രിക്കറ്റ് കളിക്കാനും ആസ്വദിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. നല്ല രീതിയിലായിരുന്നു തയ്യാറെടുപ്പുകള്‍ മുന്നോട്ടുപോയത്. കഴിഞ്ഞ നാല്- അഞ്ചു മാസമായി ഞങ്ങള്‍ ഐപിഎല്ലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

രാജസ്ഥാന് വെല്ലുവിളിയുയര്‍ത്തുന്ന ടീം

രാജസ്ഥാന് വെല്ലുവിളിയുയര്‍ത്തുന്ന ടീം

രാജസ്ഥാന് ഈ സീസണില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീം ഏതായിരിക്കുമെന്ന ചോദ്യത്തിന് ഈ ഐപിഎല്‍ അല്‍പ്പം വ്യത്യസ്തമായിരിക്കുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കുന്നതിനാലും എല്ലാ ടീമുകളും മൂന്നു സ്റ്റേഡിയങ്ങളില്‍ കളിക്കുന്നതിനാലും ആര്‍ക്കും ഹോം ടീമെന്ന മുന്‍തൂക്കം ലഭിക്കുകയോ, തിരിച്ചടി നേരിടുകയോ ചെയ്യില്ല. വളരെ സന്തുലിതമായി ഒരു ടൂര്‍ണമെന്റായിരിക്കും ഇത്. മികച്ച ടീം എല്ലായ്‌പ്പോഴും ജയിക്കും. കൊവിഡ് പെരുമാറ്റച്ചടങ്ങളെല്ലാം തന്നെ ഉള്‍ക്കൊണ്ട് കൊണ്ടു തന്നെ വീണ്ടും കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ്. എല്ലാവരുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

കാണികളില്ലാതെ മല്‍സരങ്ങള്‍

കാണികളില്ലാതെ മല്‍സരങ്ങള്‍

കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സഞ്ജു സമ്മതിക്കുന്നു. സാധാരണത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളാണ് യുഎയിലേത്. ഇത്തവണത്തെ ഐപിഎല്ലില്‍ കാണികളെ ഞങ്ങള്‍ മിസ്സ് ചെയ്യും. കാണികള്‍ നല്‍കുന്ന ഊര്‍ജവും അന്തരീക്ഷവുമൊന്നും ഇത്തവണ ലഭിക്കില്ല. ആദ്യ മല്‍സരത്തിന് ഇറങ്ങുമ്പോള്‍ മാത്രമേ ഇത് എത്ര മാത്രം വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഒരു കതാരത്തിനു മനസ്സിലാക്കാന്‍ സാധിക്കൂ. എങ്കിലും എല്ലാ താരങ്ങളും അതിനു പൊരുത്തപ്പെടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.

ധോണിയുടെ സ്ഥാനം

ധോണിയുടെ സ്ഥാനം

ധോണിയുടെ വിരമിക്കലോടെ ഒഴിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മികച്ച പ്രകടനം നടത്തിയേ തീരൂവെന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നു സഞ്ജു സമ്മതിക്കുന്നു. പക്ഷെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. ഇന്ത്യന്‍ ടീമിനെക്കുറിച്ചല്ല, മറിച്ചു ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയെ കൂടുതല്‍ വിജയങ്ങളിലേക്കു നയിക്കുന്നതിനെ കുറിച്ചു മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ഐപിഎല്‍ മാത്രമാണ് ഇപ്പോള്‍ മനസ്സിലെന്നും സഞ്ജു വെളിപ്പെടുത്തി.

Story first published: Saturday, September 19, 2020, 15:54 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+