Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലും ബ്രൂക്കും വൈഭവുമല്ല, അടുത്ത ടെസ്റ്റ് ഹീറോ അവന്‍!! പ്രവചിച്ച് വോ, ഇന്ത്യന്‍ താരം

ലോക ടെസ്റ്റിലെ അടുത്ത ചാംപ്യന്‍ ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണിങ് ബാറ്ററായ മാര്‍ക്ക് വോ. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില ഫാബ് ഫോര്‍ (Fab 4) പതിയെ അസ്തമിക്കുകയാണ്. വിരാാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ഇതിലുള്‍പ്പെട്ട ഇതിഹാസ താരങ്ങള്‍.

ഇതില്‍ കോലി കഴിഞ്ഞ വര്‍ഷം മേയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശേഷിച്ച മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. ഇതില്‍ റൂട്ടാണ് ഇപ്പോഴും ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു രണ്ടു പേരുടെയും ഫോമില്‍ ഇടിവുണ്ടായിട്ടുമുണ്ട്.

YASHASVI JAISWAL

കയോ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ടെസ്റ്റിലെ അടുത്ത മഹാനായ താരം ആരായിരിക്കുമെന്നു വോ ചൂണ്ടിക്കാട്ടിത്. മൂന്നു യുവതാരങ്ങളെ തിരഞ്ഞെടുത്ത അദ്ദേഹം അവരില്‍ നിന്നാണ് ഒരു ചാംപ്യന്‍ പ്ലെയറെയും പ്രവചിച്ചത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലോ, വണ്ടര്‍ കിഡെന്നു വിളിക്കപ്പെടുന്ന വൈഭവ് സൂര്യവംശിയോ ഈ ടോപ്പ് ത്രീ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല.

വോയുടെ പ്രവചനം

ടെസ്റ്റ് ക്രിക്കറ്റിലെ അടുത്ത ചാംപ്യന്‍ പ്ലെയറുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ഓപ്ലണര്‍ യശസ്വി ജയ്‌സ്വാള്‍, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്ര എന്നിവരെയാണ് മാര്‍ക്ക് വോ തിരഞ്ഞെടുത്തത്. ഇവരില്‍ നിന്നും ചാംപ്യനായി അദ്ദേഹം ചൂണ്ടിക്കാണിച്ചതാവട്ടെ ജയ്‌സ്വാളിനെയുമാണ്. ഇതിന്റെ കാരണങ്ങളും വോ വിശദീകരിച്ചു.

നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ മൂന്നു പേരാണ് അടുത്ത ചാംപ്യന്‍ ടെസ്റ്റ് ബാറ്ററാവാന്‍ പോരടിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍, ഹാരി ബ്രൂക്ക്, രചിന്‍ രവീന്ദ്ര എന്നിവരാണിത്. ഇക്കൂട്ടത്തില്‍ ഞാന്‍ പിന്തുണയ്ക്കുക ജയ്‌സ്വാളിനെയാണ്. അവന് 24 വയസ്സ് മാത്രമേയുള്ളൂ,

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനകം ഒരു ഡബിള്‍ സെഞ്ച്വറി ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു. 50നു തൊട്ടു താഴെ ബാറ്റിങ് ശരാശരിയുമുണ്ട്. ഈ കൂട്ടിയില്‍ സ്‌പെഷ്യലായി എന്തോയുണ്ട്. അടുത്ത ചാംപ്യന്‍ ബാറ്ററായി ടെസ്റ്റിലെ എലൈറ്റ് ഗ്രൂ്പ്പിലെത്തുമെന്നു ഞാന്‍ തിരഞ്ഞെടുക്കുക ജയ്‌സ്വാളിനെയാണ്. അവന്‍ ശരിക്കുമൊരു ബ്രില്ല്യന്റ് പ്ലെയറാണന്നും വോ അഭിപ്രായപ്പെട്ടു.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ കരിയര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അഗ്രസീവ് ബാറ്റിങുമായി വലിയ ഇംപാക്ട് സൃഷ്ടിച്ച താരമാണ് 24 കാരനായ യശസ്വി ജയ്‌സ്വാള്‍. ചില തകര്‍പ്പന്‍ ബാറ്റിങ് റെക്കോര്‍ഡുകളും താരം ഇതിനകം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

28 ടെസ്റ്റുകളിലാണ് ജയ്‌സ്വാള്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 49.23 ശരാശരിയില്‍ 66.02 സ്‌ട്രൈക്ക് റേറ്റോടെ 2511 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഏഴു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 214 റണ്‍സുമാണ്.

Story first published: Thursday, January 8, 2026, 17:56 [IST]
Other articles published on Jan 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+