For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും ദ്രാവിഡുമില്ല, കോലി ക്യാപ്റ്റന്‍; ഓസ്‌ട്രേലിയയിലെ ഓള്‍ടൈം ബെസ്റ്റ് ഇന്ത്യന്‍ 11 ഇതാ

tബാര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ആധിപത്യം അവസാനിച്ചിരിക്കുകയാണ്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇറങ്ങിയത്. എന്നാല്‍ 3-1ന് പരമ്പര ഓസീസ് നേടിയിരിക്കുകയാണ്. പേരുകേട്ട ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ ഓസീസില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

പരിശീലകന്‍ ഗൗതം ഗംഭീറിനും വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നു. ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ മികവ് കാട്ടാന്‍ സാധാരണ പ്രകടന മികവ് പോരാ. അതിന് ക്ഷമയും മികച്ച സാങ്കേതികയും ആവശ്യമാണ്. പേരുകേട്ട ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കും ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ സാധിക്കാതെ പോയത് ഇതുകൊണ്ടാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ എക്കാലത്തേയും മികച്ച ബെസ്റ്റ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.

സുനില്‍ ഗവാസ്‌ക്കര്‍-വീരേന്ദര്‍ സെവാഗ്

ഓപ്പണര്‍മാരായി സുനില്‍ ഗവാസ്‌ക്കറും വീരേന്ദര്‍ സെവാഗുമാണ്. ഗവാസ്‌ക്കര്‍ ക്ലാസിക് ബാറ്റിങ്ങിലൂടെ റണ്‍സുയര്‍ത്തുമ്പോള്‍ സെവാഗ് കടന്നാക്രമിച്ച് കളിക്കുന്നവനാണ്. രണ്ട് പേര്‍ക്കും ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. 11 ടെസ്റ്റ് ഓസീസില്‍ കളിച്ച് 920 റണ്‍സാണ് ഗവാസ്‌ക്കര്‍ നേടിയത്. അഞ്ച് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 10 ടെസ്റ്റില്‍ നിന്ന് 948 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ചേതേശ്വര്‍ പുജാര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി

മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡല്ല. പകരം ചേതേശ്വര്‍ പുജാരക്കാണ് അവസരം. 11 ടെസ്റ്റില്‍ നിന്ന് 993 റണ്‍സാണ് പുജാര നേടിയത്. മൂന്ന് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നേട്ടത്തിന് പിന്നിലും പുജാരയുടെ പങ്ക് വളരെ വലുതായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളത്. 20 ടെസ്റ്റില്‍ നിന്ന് 1809 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്.

ഇതില്‍ ആറ് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സിഡ്‌നിയില്‍ സച്ചിന്‍ പുറത്താവാതെ 241 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഇന്നിങ്‌സ്. വിരാട് കോലിയാണ് അഞ്ചാം നമ്പറില്‍. ഓസ്ടട്രേലിയയെ ബാറ്റുകൊണ്ടും നായക മികവുകൊണ്ടും വിസ്മയിപ്പിക്കാന്‍ കോലിക്കായിട്ടുണ്ട്. കോലി 18 മത്സരത്തില്‍ നിന്ന് 1542 റണ്‍സാണ് നേടിയത്. ഏഴ് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

virender sehwag

വിവിഎസ് ലക്ഷ്മണ്‍, റിഷഭ് പന്ത്, കപില്‍ ദേവ്

ഓസ്‌ട്രേലിയക്കെതിരേ ഗംഭീര റെക്കോഡാണ് വിവിഎസ് ലക്ഷ്മണുള്ളത്. 15 ടെസ്റ്റില്‍ നിന്ന് 1236 റണ്‍സാണ് ലക്ഷ്മണ്‍ നേടിയിട്ടുള്ളത്. നാല് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. റിഷഭ് പന്താണ് ഈ 11ലെ മറ്റൊരാള്‍. ഓസ്‌ട്രേലിയയില്‍ അത്ഭുത പ്രകടനങ്ങള്‍ നടത്താന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. 12 ടെസ്റ്റില്‍ നിന്ന് 879 റണ്‍സാണ് റിഷഭ് നേടിയത്. 2019ല്‍ സിഡ്‌നിയില്‍ നേടിയ 159* റണ്‍സ് എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. കപില്‍ ദേവാണ് മറ്റൊരാള്‍. 11 ടെസ്റ്റില്‍ നിന്ന് 51 വിക്കറ്റാണ് കപില്‍ ദേവ് നേടിയത്.

ജസ്പ്രീത് ബുംറ, ബിഷന്‍ ബേദി, ഭഗവത് ചന്ദ്രശേഖര്‍

ജസ്പ്രീത് ബുംറയാണ് പേസ് നിരയിലെ മറ്റൊരാള്‍. 12 മത്സരത്തില്‍ നിന്ന് 64 വിക്കറ്റാണ് ബുംറ നേടിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടും. ഇടം കൈയന്‍ സ്പിന്നറായ ബേദി ഏഴ് ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റാണ് നേടിയത്. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനം ഇതില്‍ ഉള്‍പ്പെടും. ലെഗ് സ്പിന്നറായ ചന്ദ്രശേഖര്‍ ഏഴ് ടെസ്റ്റില്‍ നിന്ന് 29 വിക്കറ്റാണ് നേടിയത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടും.

Story first published: Monday, January 6, 2025, 20:12 [IST]
Other articles published on Jan 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+