വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്‍ ഇനി ക്രിക്കറ്റ് എപ്പോള്‍? ഗാംഗുലിയുടെ ഞെട്ടിക്കുന്ന മറുപടി

കൊവിഡ്-19നെ തുടര്‍ന്ന് എല്ലാ മല്‍സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്

മുംബൈ: ലോകം മുഴുവന്‍ നാശം വിതച്ച് മുന്നേറുന്ന കൊറോണ വൈറസ് ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. ഐപിഎല്ലുള്‍പ്പെടെ രാജ്യത്തെ ക്രിക്കറ്റ് മല്‍സരങ്ങളെല്ലാം ഇപ്പോള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ഒരു തവണ നീട്ടി വച്ച ഐപിഎല്‍ ഇപ്പോള്‍ അനിശ്ചിത കാലത്തേക്കു മാറ്റിയിരിക്കുകയാണ്. ഇനി ഈ വര്‍ഷം എപ്പോള്‍ ടൂര്‍ണമെന്റ് നടക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

ganguly

രാജ്യത്ത് ഇനിയെപ്പോള്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ പുനരാരംഭിക്കാനാവുമെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ മേധാവി സൗരവ് ഗാംഗുലി. ഇന്ത്യയില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ് പുനരാരംഭിക്കില്ലെന്നു ദാദ പറഞ്ഞു. ഭീഷണിയുള്ളപ്പോള്‍ സ്‌പോര്‍ട്‌സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഐപിഎല്‍ ടീം ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്യുകയാണെങ്കില്‍ വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, സ്‌റ്റേഡിയത്തിന് പുറത്ത് എന്നീവിടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിക്കൂടാന്‍ സാധ്യതയുണ്ട്. അവരെ എങ്ങനെയാണ് നിയന്ത്രിക്കാന്‍ സാധിക്കുകയെന്നും എങ്ങനെ സാമൂഹിക അകലം പാലിക്കാനാവും. കൊവിഡ്-19നെതിരേയുള്ള വാക്‌സിന്‍ കണ്ടു പിടിക്കുന്നതു വരെ ഒരു മുന്‍നിര ടൂര്‍ണമെന്റും നടത്താന്‍ സാധിക്കുമെന്നും ഭാജി വ്യക്തമാക്കിയിരുന്നു.

ഹൃദയത്തില്‍ കഠാര കുത്തിയിറക്കി, കാരണക്കാരന്‍ ധോണി!! സിഎസ്കെയുടെ 'ചതി'- കാര്‍ത്തിക്ഹൃദയത്തില്‍ കഠാര കുത്തിയിറക്കി, കാരണക്കാരന്‍ ധോണി!! സിഎസ്കെയുടെ 'ചതി'- കാര്‍ത്തിക്

ഓള്‍ ടൈം 'ശത്രു' ഇലവന്‍, ആരെയും തോല്‍പ്പിക്കും! ഇന്ത്യയുടെ 2 പേര്‍, തിരഞ്ഞെടുത്ത് മുന്‍ താരംഓള്‍ ടൈം 'ശത്രു' ഇലവന്‍, ആരെയും തോല്‍പ്പിക്കും! ഇന്ത്യയുടെ 2 പേര്‍, തിരഞ്ഞെടുത്ത് മുന്‍ താരം

സിംഗിള്‍ നേടൂ, ദാദയുടെ ആക്രോശം... പക്ഷെ താനടിച്ചത് സിക്‌സര്‍!! പിന്നെ മിണ്ടിയില്ലെന്ന് കൈഫ്സിംഗിള്‍ നേടൂ, ദാദയുടെ ആക്രോശം... പക്ഷെ താനടിച്ചത് സിക്‌സര്‍!! പിന്നെ മിണ്ടിയില്ലെന്ന് കൈഫ്

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ഉദ്ഘാടനമല്‍സരം. എന്നാല്‍ ഇതിനിടെ ഇന്ത്യയിലേക്കും കൊവിഡ്-19 വ്യാപിച്ചതോടെ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടുകയായിരുന്നു. ഇതിനു പിന്നാലെ രാജ്യത്തു ലോക്കൗട്ടും പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്കൗട്ട് മേയ് മൂന്നിലേക്ക് നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ ടൂര്‍ണമെന്റിന് വേദിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക രംഗത്തു വന്നിരുന്നു.

സച്ചിന്‍ ക്രൂരന്‍, സെവാഗ് അപകടകാരി, ദ്രാവിഡിന്‍റെ ബാറ്റ് ശരിയില്ല!! - മുന്‍ 'ഇന്ത്യന്‍' സ്പിന്നര്‍സച്ചിന്‍ ക്രൂരന്‍, സെവാഗ് അപകടകാരി, ദ്രാവിഡിന്‍റെ ബാറ്റ് ശരിയില്ല!! - മുന്‍ 'ഇന്ത്യന്‍' സ്പിന്നര്‍

ദാദയുടെ വസ്ത്രധാരണം എന്തൊരു ബോര്‍! അന്ന് നേരില്‍ പറഞ്ഞു... പ്രതികരണം ഇങ്ങനെയെന്ന് യുവരാജ്ദാദയുടെ വസ്ത്രധാരണം എന്തൊരു ബോര്‍! അന്ന് നേരില്‍ പറഞ്ഞു... പ്രതികരണം ഇങ്ങനെയെന്ന് യുവരാജ്

Story first published: Thursday, April 23, 2020, 12:10 [IST]
Other articles published on Apr 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X