ഇന്ത്യന്‍ ഫീല്‍ഡിങിന് ഫുള്‍ മാര്‍ക്കില്ല, കംപ്ലീറ്റ് ഫീല്‍ഡര്‍ ആരുമില്ല! ജഡേജ കൊള്ളാമെന്ന് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ഫീല്‍ഡിങ് വിപ്ലവത്തിനു തന്നെ തുടക്കമിട്ട താരങ്ങളിലൊരാളായിരുന്നു മുന്‍ താരം മുഹമ്മദ് കൈഫ്. ദേശീയ ടീമിനു വേണ്ടി അധികകാലം കളിക്കാനായില്ലെങ്കിലും ഫീല്‍ഡിങിലെ മിന്നല്‍ പ്രകടനങ്ങളുടെ പേരിലാണ് കൈഫ് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്. സൗരവ് ഗാംഗുലിക്കു കീഴില്‍ കരിയര്‍ ആരംഭിച്ച കൈഫിന് അന്നു ദേശീയ ടീമിലെ ഫീല്‍ഡിങ് ഐക്കണ്‍ തന്നെയായിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളിലെ താരങ്ങളെപ്പോലെ നമുക്കും ഫീല്‍ഡിങില്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ സാധിക്കുമെന്ന് കാണിച്ചു തന്നെ താരം കൂടിയായിരുന്നു കൈഫ്.
നിലവിലെ ഇന്ത്യന്‍ ടീം ഫീല്‍ഡിങ് നിലവാരത്തിന്റെ കാര്യത്തില്‍ ലോക ക്രിക്കറ്റിലെ ഏതു വമ്പന്‍മാരോടും കിട പിടിക്കുന്നവരായി മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ ടീമിലെ ഭൂരിഭാഗം പേരും മികച്ച ഫീല്‍ഡരമാരാണ്. എന്നാല്‍ കൈഫ് ഇപ്പോഴത്തെ ടീമിന്റെ ഫീല്‍ഡിങില്‍ അത്ര ഹാപ്പിയല്ല. ഒരു കംപ്ലീറ്റ് ഫീല്‍ഡറുടെ അഭാവം നിലവിലെ ടീമിനുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

താനും യുവരാജ് സിങും കംപ്ലീറ്റ് ഫീല്‍ഡര്‍മാര്‍ ആയിരുന്നുവെന്നും എന്നാല്‍ അതുപോലെയുള്ളവര്‍ ഇപ്പോഴത്തെ ടീമില്‍ ഇല്ലെന്നുംകൈഫ് ചൂണ്ടിക്കാട്ടി. കംപ്ലീറ്റ് ഫീല്‍ഡറാവണമെങ്കില്‍ മികച്ച ക്യാച്ചറായിരിക്കണം, നിരന്തരം സ്റ്റംപില്‍ പന്തെറിഞ്ഞ് കൊള്ളിക്കണം, അതിവേഗം ഓടാന്‍ കഴിയണം, ചലിച്ചു കൊണ്ടിരിക്കുന്ന പന്ത് പിടിച്ചെടുക്കാന്‍ ശരിയായ ടെക്‌നിക്കും ഉണ്ടായിരിക്കണം. അങ്ങനെയൊരാളെ മാത്രമേ കംപ്ലീറ്റ് ഫീല്‍ഡറായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നു സ്‌പോര്‍ട്‌സ് സ്‌ക്രീനെന്ന യൂട്യൂബ് ചാനലില്‍ കൈഫ് വിശദമാക്കി.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരുപിടി മികച്ച ഫീല്‍ഡര്‍മാരുണ്ട്. പക്ഷെ കംപ്ലീറ്റ് പാക്കേജെന്നു വിശേഷിപ്പിക്കാവുന്ന ഒരാളുണ്ടെന്നു തനിക്കു തോന്നിയിട്ടില്ല. സ്‌ളിപ്പില്‍ ക്യാച്ചുകളെടുക്കാനും ഷോര്‍ട്ട് ലെഗില്‍ ക്യാച്ചുകളെടുക്കാനും, ലോങ് ഓണ്‍ ബൗണ്ടറിയില്‍ അതിവേഗം ഓടി ഫീല്‍ഡ് ചെയ്യാനും ശേഷിയുള്ള ഒരു താരത്തെ ഇപ്പോഴത്തെ ടീം മിസ്സ് ചെയ്യുന്നതായി കൈഫ് വിലയിരുത്തി.

ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിലെ മികച്ച ഫീല്‍ഡര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നു 39 കാരനായ കൈഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ചിങ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ജഡേജ മികച്ച ഫീല്‍ഡറാണ്. ഓരോ വര്‍ഷം കഴിയുന്തോറും അവന്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ലിപ്പിലെ ഫീല്‍ഡിങിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധേക്കണ്ടതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.
വിരാട് കോലി, രോഹിത് ശര്‍മ ഇവരില്‍ രോഹിത്തിന്റെ ബാറ്റിങാണ് വേറെ ലെവലെന്നു കൈഫ് പറഞ്ഞു. ഒരു നഗരത്തില്‍ ഒരേ സമയത്ത് രണ്ടു മല്‍സരങ്ങള്‍ നടക്കുന്നു. കോലി ഒരു ടീമിലും രോഹിത് മറ്റൊരു ടീമിലും കൡക്കുകയാണെങ്കില്‍ താന്‍ രോഹിത്തിന്റെ പ്രകടനം കാണാനാണ് ഇഷ്ടപ്പെടുകയെന്നു കൈഫ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications