Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു വര്‍ഷം മുഴുവന്‍ ബെഞ്ചിലിരുത്തി, 2023ല്‍ ജുറേല്‍ ആവിശ്യപ്പെട്ടത് ഒരു കാര്യം! വെളിപ്പെടുത്തല്‍

മുംബൈ: ഐപിഎല്‍ 2023ലെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നെന്ന് പറയാവുന്ന താരമാണ് ദ്രുവ് ജുറേല്‍. രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ഫിനിഷര്‍ ഇത്തവണ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ഇംപാക്ട് പ്ലയറായി ഇറങ്ങി രാജസ്ഥാന്റെ പ്ലേയിങ് 11ല്‍ സ്ഥിര സാന്നിധ്യമായി മാറാന്‍ ജുറേലിനായി. ആരെയും ഭയമില്ലാതെ ബാറ്റുവീശുന്ന ജുറേല്‍ ഇന്ത്യക്കായി ടി20 കളിക്കാനും സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

2022ല്‍ രാജസ്ഥാനിലേക്കെത്തിയ താരത്തെ ഒരു മത്സരത്തില്‍ പോലും രാജസ്ഥാന്‍ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഇംപാക്ട് പ്ലയറായി പരിഗണിച്ചതോടെ ടീമിന് വിശ്വസ്തനായ ഒരു താരത്തെയാണ് ലഭിച്ചത്. ഇപ്പോഴിതാ 2022ല്‍ ബെഞ്ചിലിരുന്ന ജുറേലിനെ 2023ല്‍ കളിപ്പിക്കാനുള്ള കാരണവും ജുറേല്‍ ആവിശ്യപ്പെട്ട കാര്യത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സിഇഒ ജേക്ക് ലൂഷ് മക്രം.

'ആരെയും ഭയമില്ലാത്ത സ്വഭാവക്കാരനാണ് ദ്രുവ് ജുറേല്‍. അവസാന സീസണില്‍ അവന്‍ കളിച്ചിരുന്നില്ല. ഇത്തവണ അവന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ജാക്ക് അവസാന വര്‍ഷം ഞാന്‍ കളിച്ചില്ല. ഇത്തവണത്തേക്ക് എന്നെ പരിഗണിക്കണം. നിരവധി മത്സരങ്ങളില്‍ ഞാന്‍ ഡഗൗട്ടിലിരുന്നു. താരങ്ങള്‍ വരുന്നതും പോകുന്നതും ഞാന്‍ കണ്ടു. എന്റെ അവസരം ഞാന്‍ ഉപയോഗിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.

ഐപിഎല്ലില്‍ ലഭിക്കുന്ന അവസരം മുതലാക്കിയില്ലെങ്കില്‍ അടുത്തത് ലഭിക്കില്ലെന്ന് എനിക്കറിയാം. ഭയമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവന്‍ സംസാരിച്ചത്'- ജേക്ക് പറഞ്ഞു. 11 മത്സരം കളിച്ച് 152 റണ്‍സാണ് ജുറേല്‍ നേടിയത്. അതും 172ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. ഡെത്തോവറില്‍ ബൗളര്‍മാരുടെ അന്തകനാവാന്‍ ജുറേലിന് കഴിവുണ്ട്. അവസാന രണ്ടോവറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി സ്‌കോര്‍ ഉയര്‍ത്താനും മത്സരഫലത്തെ മാറ്റിമറിക്കാനും ജുറേലിന് സാധിക്കും.

അടുത്ത സീസണില്‍ രാജസ്ഥാന്റെ തുറുപ്പുചീട്ടായി ജുറേല്‍ മാറും. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ജുറേല്‍ സ്ഥിര സാന്നിധ്യമായിരിക്കും. ടി20യില്‍ ജുറേലിന്റെ ബാറ്റിങ് ശൈലിയില്‍ കളിക്കുന്ന താരത്തെ ഇന്ത്യക്കും ആവിശ്യമാണ്. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള താരത്തിനെ സമ്മര്‍ദ്ദം കീഴടക്കുന്നില്ല. അടുത്ത സീസണിലും രാജസ്ഥാനായി തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് വളരാന്‍ ജുറേലിന് സാധിച്ചേക്കും. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും താരത്തിന് കഴിവുണ്ട്.

dhruv jurel

ജുറേലിന്റെ ബാറ്റിങ് കണ്ടിരിക്കാന്‍ മനോഹരമാണെന്നും ജേക്ക് പറഞ്ഞു. 'അവന്‍ നന്നായി കളിക്കുന്നുണ്ട്. അത് സ്‌കൂപ്പ് ഷോട്ടാണെങ്കിലും റിവേഴ്‌സ് ലാപ്പിങ്ങാണെങ്കിലും എല്ലാം അവന്റെ കൈയില്‍ വഴങ്ങും. അവന്‍ പരിശീലനത്തിനിടെ കളിക്കുന്നതിന്റെ വീഡിയോ കണ്ടിട്ടാണ് അവനോട് അടുത്ത് സംസാരിക്കാന്‍ തുടങ്ങിയത്. നീ പരിശീലനത്തില്‍ കാട്ടുന്നത് ഐപിഎല്ലില്‍ കാട്ടണമെന്നാണ് അവനോട് പറഞ്ഞത്.

അവന്‍ വളരെ ആത്മവിശ്വാസമുള്ള താരമാണ്. പരിശീലനത്തിലെ അതേ മികവ് അവന്‍ കളത്തിലും കാട്ടി. എല്ലാത്തിലും ഉപരിയായി അവന്‍ കഠിനാധ്വാനം ചെയ്യും. തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ തയ്യാറുള്ള താരമാണവന്‍'-ജേക്ക് കൂട്ടിച്ചേര്‍ത്തു. പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരത്തിനെ അടുത്ത സീസണില്‍ എല്ലാ മത്സരവും കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത്തവണ പ്ലേ ഓഫിലെത്താത്ത രാജസ്ഥാന് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്.

അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണ്‍ തുടര്‍ന്നേക്കും. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ തുടര്‍ന്നേക്കും. പേസ് ബൗളിങ് നിരയിലാണ് അഴിച്ചുപണി വേണ്ടത്. ട്രന്റ് ബോള്‍ട്ടിങ്ങിനോടൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ വേണം. പ്രസിദ്ധ് കൃഷ്ണ തിരിച്ചെത്തുന്നതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.

എടുത്തു പറയാന്‍ സാധിക്കുന്ന ഒന്നോ രണ്ടോ പേസര്‍മാരെ രാജസ്ഥാന് അത്യാവശ്യമാണ്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദം സാംബയും ടീമില്‍ തുടര്‍ന്നേക്കും. അടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തേണ്ടത് സഞ്ജുവിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്.

Story first published: Tuesday, June 13, 2023, 19:25 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+