For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗിനെ തഴഞ്ഞു, ഇന്ത്യയുടെ സഹ പരിശീലകനാകാന്‍ മലയാളി! സഞ്ജു ഡബിള്‍ ഹാപ്പി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇന്നലെ ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്. ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ ഒപ്പം ആരൊക്കെ എത്തുമെന്നത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. തന്റെ സഹ പരിശീലകരെ ഗംഭീര്‍ തന്നെ നിര്‍ദേശിച്ചിരുന്നുവെന്നും ഇതിനനുസരിച്ചാണ് കരാര്‍ തയ്യാറാക്കിയതെന്നുമാണ് വിവരം.

പല പേരുകളും ഗംഭീറിനൊപ്പം ഇന്ത്യയുടെ സഹ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. ഇതില്‍ വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും മുഹമ്മദ് കൈഫും തുടങ്ങി ഇന്ത്യയുടെ പല മുന്‍ താരങ്ങളുടേയും പേരുകള്‍ കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളിയായ പരിശീലകന്‍ ഇന്ത്യയുടെ സഹ പരിശീലകനായി എത്തുമെന്നാണ് വിവരം. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന അഭിഷേക് നായരാണ്.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന താരമല്ല അഭിഷേക് എങ്കിലും കേരളത്തില്‍ അദ്ദേഹത്തിന് വേരുകളുണ്ട്. അദ്ദേഹത്തിന്റെ പിതാവ് മോഹന്‍ നായര്‍ നെയ്യാറ്റിന്‍കരക്കാരനാണ്. മലയാളം സംസാരിക്കാന്‍ അഭിഷേകിനറിയാം. ഇന്ത്യക്കായി കളിച്ചിട്ടുള്ള അഭിഷേക് മുംബൈക്കായാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ കരിയര്‍ ഉണ്ടാക്കാനായില്ലെങ്കിലും പരിശീലക റോളില്‍ ഇതിനോടകം തിളങ്ങാന്‍ അഭിഷേകിനായി.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചപ്പോള്‍ കൂടുതല്‍ ആളുകളും ഗൗതം ഗംഭീറിന്റെ മികവായാണ് ഇതിനെ വാഴ്ത്തിയത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെ സമീപകാലത്തായി മികച്ച ടീമാക്കി മാറ്റിയതിന് പിന്നില്‍ അഭിഷേക് നായരുടെ പങ്ക് വളരെ വലുതാണ്. ഗൗതം ഗംഭീറുമായി അടുത്ത സൗഹൃദം അഭിഷേകിനുണ്ട്. അതുകൊണ്ടാണ് അഭിഷേകിനെ പരിശീലക സംഘത്തിലേക്ക് ഗംഭീര്‍ ആവശ്യപ്പെട്ടതെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

abishek nayar rinku singh

ഓള്‍റൗണ്ടറായിരുന്ന താരം 103 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 5749 റണ്‍സും 173 വിക്കറ്റും നേടിയിട്ടുണ്ട്. 99 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2145 റണ്‍സും 79 വിക്കറ്റും താരം നേടിയിട്ടുണ്ട്. 96 ടി20യില്‍ നിന്ന് 27 വിക്കറ്റും 1291 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അഭിഷേക് ഇതിനോടകം നിരവധി യുവ പ്രതിഭകളെ കണ്ടെത്തി കെകെആറിലൂടെ വളര്‍ത്തിയിട്ടുണ്ട്. ഹര്‍ഷിത് റാണയുള്‍പ്പെടെ അവസാന സീസണില്‍ കെകെആറിനൊപ്പം തിളങ്ങിയ പല യുവതാരങ്ങളും അഭിഷേക് കണ്ടെത്തി വളര്‍ത്തിയവരാണ്.

അതുകൊണ്ടുതന്നെ ഇതേ മികവ് ഇന്ത്യന്‍ ടീമിനൊപ്പവും ആവര്‍ത്തിക്കാന്‍ അഭിഷേകിന് സാധിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. ഗംഭീറിന്റെ വിശ്വസ്തനായ സുഹൃത്തെന്ന നിലയില്‍ അഭിഷേകിനൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനും സന്തോഷമാവും. അഭിഷേക് നായരുടെ വരവ് മലയാളിയായ സഞ്ജു സാംസണിനും ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗംഭീര്‍ പരിശീലകനാവുമ്പോള്‍ സഞ്ജുവിന് കാര്യമായ അവസരം പ്രതീക്ഷിക്കാനാവില്ല.

എന്നാല്‍ അഭിഷേക് മലയാളിയെന്ന പരിഗണന സഞ്ജുവിന് നല്‍കി പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകരാവാന്‍ താല്‍പര്യം തുറന്ന് പറഞ്ഞിട്ടുള്ള താരങ്ങളാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഹീറോസായ വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും. സെവാഗും ഗംഭീറും കരിയറില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുള്ള ഓപ്പണര്‍മാരാണ്. അതുകൊണ്ടുതന്നെ ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ സെവാഗിനും അവസരം പ്രതീക്ഷിച്ചതാണ്.

എന്നാല്‍ സെവാഗിനെ അനുകൂലിച്ചല്ല ഗംഭീര്‍ നിലപാടെടുത്തതെന്നാണ് വിവരം. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്തായാലും ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, July 10, 2024, 20:49 [IST]
Other articles published on Jul 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+