For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സ്വപ്‌നം കാണേണ്ട! ഇവര്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റനായി ഈ വര്‍ഷം അരങ്ങേറ്റം, മൂന്നു പേര്‍

ടീ ഇന്ത്യയെ ഈ വര്‍ഷം നിരവധി വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. നിലവില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇവിടെ ഇനി ഒരേയൊരു ടെസ്റ്റ് മാത്രമാണ് ഇന്ത്യക്കു ബാക്കിയുള്ളത്. അതിനു പിന്നാലെ നാട്ടില്‍ അഫ്ഗാനിസ്താനുമായി ടി20 പരമ്പരയും ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അഫ്ഗാനെതിരേ മൂന്നു ടി20കളും ഇംഗ്ലണ്ടണ്ടുമായി അഞ്ചു ടെസ്റ്റുകളുമാണ് ഇന്ത്യക്കുള്ളത്.

അതിനു ശേഷം ഐപിഎല്ലും തുടര്‍ന്നു ഐസിസിയുടെ ടി20 ലോകകപ്പുമാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും ചില സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കി പുതിയ ക്യാപ്റ്റന്‍മാരെ ഇന്ത്യ 2024ലും പരീക്ഷിച്ചേക്കും. ഇന്ത്യന്‍ ക്യാപ്റ്റനായി ഈ വര്‍ഷം അരങ്ങേറാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

RAVINDRA JADEJA

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ വര്‍ഷം ഇന്ത്യന്‍ നായകനായി അരങ്ങേറാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ വര്‍ഷമവസാനത്തെ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജഡ്ഡു. പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിച്ചത്. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഫീല്‍ഡിങിനിടെ തുടക്കത്തില്‍ തന്നെ സൂര്യക്കു ഗ്രൗണ്ട് വിടേണ്ടി വന്നതോടെ പിന്നീട് ജഡേജ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. വളരെ ഉജ്ജ്വലമായി ടീമിനെ നയിക്കാനും അദ്ദേഹത്തിനായിരുന്നു.

ഈ മാസം 11 മുതല്‍ അഫ്ഗാനിസ്താനുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും കളിക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ നായകനായി ജഡേജയ്ക്കു നറുക്കുവീഴാനും സാധ്യത കൂടുതലാണ്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ പരമ്പയരയില്‍ നായകനായി വന്നേക്കുമെന്നു അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും അതിനുള്ള സാധ്യത തീരെ കുറവാണ്. പകരം ജഡേജയ്ക്കായിരിക്കും ക്യാപ്റ്റനായി അവസരം ലഭിച്ചേക്കുക.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ വര്‍ഷം ഇന്ത്യന്‍ നായകനായി അരങ്ങേറാനിടയുള്ള രണ്ടാമത്തെയാള്‍. ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ഏകദിന ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അവസാന രണ്ടു മല്‍സരങ്ങളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രേയസ്.

അധികം വൈകാതെ തന്നെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുള്ള താരമാണ് അദ്ദേഹം. നായകനെന്ന നിലയില്‍ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനായിരുന്ന ശ്രേയസ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഴ്‌സ് നായകന്‍ കൂടിയാണ്. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. മാത്രമല്ല ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ എ ടീമിന്റെ മുഴുന്‍ സമയ ക്യാപ്റ്റനായും നേരത്തേ ശ്രേയസ് പ്രവര്‍ത്തിച്ചിരുന്നു.

SHUBMAN GILL

യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ഈ വര്‍ഷം ക്യാപ്റ്റനായി അരങ്ങേറാനിടയുള്ള മൂന്നാമത്തെ താരം. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആയി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഗില്‍. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെ നയിച്ചിട്ടുള്ള അദ്ദേഹം വരാനിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും നയിക്കാനൊരുങ്ങുകയാണ്.

ജിടിക്കൊപ്പം ക്യാപ്റ്റനായി മിടുക്ക് തെളിയിച്ചാല്‍ ഭാവിയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി ഗില്‍ വന്നേക്കും. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഗില്‍ ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തുമെത്തിയിരുന്നു.

Story first published: Tuesday, January 2, 2024, 6:23 [IST]
Other articles published on Jan 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+