ലാഹോറില്‍ മഞ്ഞുപെയ്‌തേക്കാം! പക്ഷെ ഇന്ത്യ- പാക് പരമ്പര നടക്കില്ല, അക്തറിനെ തള്ളി ഗവാസ്‌കര്‍
മുംബൈ: കൊറൊണ വൈറസിനെതിരേയുള്ള പോരാട്ടത്തിന് കരുത്തു പകരാന്‍ ധനശേഖരണാര്‍ഥം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കണമെന്ന പാക് പേസ് ഇതിഹാസം ഷുഐബ് അക്തറിന്റെ നിര്‍ദേശം തള്ളി മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അക്തറിന്റെ നിര്‍ദേശം ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര നടക്കുന്നതിനേക്കാള്‍ സാധ്യത ലാഹോറില്‍ മഞ്ഞുവീഴ്ചയുണ്ടാവാനാണെന്നു ഗവാസ്‌കര്‍ പരിഹസിച്ചു. ഇരുടീമുകളും തമ്മില്‍ ലോകകപ്പുകളിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമേ തുടര്‍ന്നും കളിക്കുകയുള്ളൂ. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലൊരു പരമ്പരയെന്നത് നടക്കാന്‍ സാധ്യത തീരെ കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിഷ്പക്ഷ വേദിയില്‍, അടച്ചിട്ട സ്റ്റേഡിയത്തില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിക്കണമെന്നും ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇരുരാജ്യങ്ങളും തുല്യമായി പങ്കിടണമെന്നുമായിരുന്നു അക്തര്‍ നേരത്തേ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യക്കു ആവശ്യത്തിനു പണമുണ്ടെന്നും ഇതിനായി പരമ്പര കളിക്കേണ്ട കാര്യമില്ലെന്നും കപില്‍ പ്രതികരിച്ചിരുന്നു.

നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇന്ത്യയും പാകിസ്താനും തമ്മില്‍ മുഖാമുഖം വരാറുള്ളൂ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലാണ് അവസാനമായി ഇന്ത്യ- പാക് പോരാട്ടം കണ്ടത്. മല്‍സരത്തില്‍ ഇന്ത്യ മികച്ച വിജയം കൊയ്യുകയും ചെയ്തിരുന്നു. 2018ലെ ഏഷ്യാ കപ്പിലും ഇരുടീമുകളും തമ്മില്‍ ഒന്നിലേറെ തവണ കൊമ്പുകോര്‍ത്തിരുന്നു.
ഇനി ഈ വര്‍ഷം സപ്തംബറില്‍ യുഇഎയില്‍ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യാ കപ്പിലായിരിക്കും ഇന്ത്യ- പാക് ക്ലാസിക്ക്. 2012-13നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു പരമ്പരയും കളിച്ചിട്ടില്ല. അവസാനമായി പാക് ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തുകയായിരുന്നു. അന്ന് മൂന്ന് ഏകദിനങ്ങളും രണ്ടു ടി20കളുമാണ് പാക് ടീം ഇന്ത്യയില്‍ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications