
ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റ്
കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി അവസാനമായി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കണ്ടെത്തിയത്. ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. അന്നു 194 പന്തില്‍ 136 റണ്‍സോടെ കോലി കസറിയിരുന്നു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 46 റണ്‍സിനും വിജയിക്കുകയും ചെയ്തു.
കോലിയുടെ 27ാമത്തെ ടെസ്റ്റ് സെഞ്ച്വറിയും 70ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയുമായിരുന്നു ഇത്. അതിനു ശേഷം ഒരു സെഞ്ച്വറി പോലും കോലിക്കു തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാനായിട്ടില്ല.

സെഞ്ച്വറിക്ക് അരികിലെത്തി
കൊല്‍ക്കത്ത ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ഒരു തവണയാണ് കോലി സെഞ്ച്വറിക്ക് അരികിലെത്തിയത്. 2019ല്‍ തന്നെയായിരുന്നു ഇത്. ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹം മറ്റൊരു സെഞ്ച്വറി നേടുമെന്ന പ്രതീതി നല്‍കിയത്.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരത്തില്‍ (ഡിസംബര്‍ ആറ്, വേദി-ഹൈദരാബാദ്) കോലി 50 പന്തില്‍ പുറത്താവാതെ 94 റണ്‍സ് അടിച്ചെടുത്തു. അന്താരാഷ്ട്ര ടി2യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. ഈ പരമ്പരയില്‍ 183 റണ്‍സ് വാരിക്കൂട്ടി കോലി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

പിന്നീടുള്ള പരമ്പരകള്‍
വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ കോലി നിറംമങ്ങി. മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് 89 റണ്‍സ് മാത്രമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പരയിലാണ് കോലി തുടര്‍ന്നു കളിച്ചത്. രണ്ടു മല്‍സരങ്ങളില്‍ നേടിയത് 56 റണ്‍സാണ്.
ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് ഇന്ത്യ പിന്നീട് കളിച്ചത്. അഞ്ച് ടി20, മൂന്ന് ഏകദിനം, രണ്ടു ടെസ്റ്റ് എന്നിവയായിരുന്നു പര്യടനത്തിലുണ്ടായിരുന്നത്. ടി20 പരമ്പരയില്‍ 105ഉം ഏകദിനത്തില്‍ 75ഉം ടെസ്റ്റില്‍ 38ഉം റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു.
ഈ പര്യടനം കഴിഞ്ഞ് കൊവിഡിനെ തുടര്‍ന്നുണ്ടായ നീണ്ട ബ്രേക്കിനു ശേഷമാണ് ഇന്ത്യ ഇപ്പോള്‍ ഓസ്‌ട്രേിയയിലെത്തിയിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ 21 റണ്‍സിന് പുറത്തായ കോലി തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 89, 63 റണ്‍സുമായി തിളങ്ങുകയും ചെയ്തു. ഇനി മൂന്നു ടി20കളും ഒരു ടെസ്റ്റുമാണ് കോലി ഇന്ത്യയ്ക്കായി കളിക്കുന്നത്. ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു അദ്ദേഹം നാട്ടിലേക്കു മടങ്ങും.


Click it and Unblock the Notifications











