Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയോട് സെഞ്ച്വറി 'പിണങ്ങിയ' വര്‍ഷം, മുമ്പ് ഇതു സംഭവിച്ചത് ഒരിക്കല്‍ മാത്രം

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷമായിരിക്കുകയാണ് 2020. റണ്‍ മെഷീനെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്ന കോലിക്കു ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലായി ഒരു സെഞ്ച്വറി പോലും തന്റെ പേരില്‍ കുറിക്കാനായിട്ടില്ല. ഒരു സെഞ്ച്വറി പോലുമില്ലാതെ 392 ദിവസങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

1

2008ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ അരങ്ങേറ്റം. ഇതേ വര്‍ഷം ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നില്ല. അതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം ഒരു സെഞ്ച്വറി പോലുമില്ലാതെ മറ്റൊരു വര്‍ഷം തികച്ചിരിക്കുന്നത്. അഡ്‌ലെയ്ഡില്‍ ഇന്ത്യ പരാജയമേറ്റു വാങ്ങിയ പിങ്ക് ബോള്‍ ടെസ്റ്റില്‍ കോലിക്കു ഈ വര്‍ഷത്തെ ആദ്യ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ അദ്ദേഹം നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. 74 റണ്‍സാണ് ഇന്ത്യന്‍ നായകനു നേടാനായത്. രണ്ടാമിന്നിങ്‌സില്‍ കോലി നേരത്തേ പുറത്താവുകയും ചെയ്തു. നാലു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ഈ വര്‍ഷം കോലിയുടെ അവസനത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റ്. ഈ മാസം 26ന് തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ദേഹം കളിക്കുന്നില്ല. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയാണ്. ഇനി 2021ല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരകളില്‍ മാത്രമേ ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിയെ കാണാനിടയുള്ളൂ.

അവസാനമായി കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന കന്നി പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ 136 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഒരു ഫോര്‍മാറ്റിലും മൂന്നക്ക സംഖ്യ അദ്ദേഹം കടന്നിട്ടില്ല.

ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലുമായി കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 89 റണ്‍സാണ്. രണ്ടു തവണയും ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ അദ്ദേഹം ഇതേ സ്‌കോര്‍ നേടിയിട്ടുണ്ട്. ടി20യില്‍ 85ഉം ടെസ്റ്റില്‍ അഡ്‌ലെയ്ഡിലെ ഒന്നാമിന്നിങ്‌സിലെ 74 റണ്‍സുമാണ് കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍. ടി20യിലെ ഉയര്‍ന്ന സ്‌കോറും കോലി അടിച്ചെടുത്തത് ഓസീസിനെതിരേ തന്നെയാണ്.

Story first published: Saturday, December 19, 2020, 17:52 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+