Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയുടെ കൂട്ട് വിട്ട് സെഞ്ച്വറി! 2020ല്‍ ഒന്നു പോലുമില്ല- 2009നു ശേഷം ആദ്യം

കാന്‍ബെറ: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഏകദിന സെഞ്ച്വറി പോലും തന്റെ പേരില്‍ കുറിക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരാജയപ്പെട്ടു. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാനത്തെ ഏകദിനമായിരുന്നു ഓസ്‌ട്രേിയക്കെതിരായ അവസാനത്തെ മല്‍സരം.

അതുകൊണ്ടു തന്നെ ഈ വര്‍ഷം സെഞ്ച്വറിയുടെ അക്കൗണ്ട് തുറക്കാന്‍ അദ്ദേഹത്തിനു ലഭിച്ച അവസാനത്തെ അവസരമായിരുന്നു ഇത്. പക്ഷെ 63 റണ്‍സിന് കോലി പുറത്തായതോടെ സെഞ്ച്വറി പ്രതീക്ഷയും അസ്തമിച്ചു. 78 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 63 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ അലെക്‌സ് ക്യാരി പിടികൂടുകയായിരുന്നു.

2009നു ശേഷം ഇതാദ്യം

2009നു ശേഷം ഇതാദ്യം

2009നു ശേഷം ഇതാദ്യമായാണ് കോലിയുടെ കരിയറില്‍ ഒരു ഏകദിന സെഞ്ച്വറി പോലുമില്ലാതെ ഒരു വര്‍ഷം കടന്നുപോവുന്നത്. 2009നു ശേഷം എല്ലാ വര്‍ഷവും സെഞ്ച്വറികള്‍ കോലിയുടെ കൂട്ടുവിടാതെ ഒപ്പം തന്നെയുണ്ടായിരുന്നു. 2017, 18 വര്‍ഷങ്ങളില്‍ ആറു വീതം സെഞ്ച്വറികള്‍ കോലി നേടി. 12, 19 വര്‍ഷങ്ങളില്‍ അഞ്ചു വീതം സെഞ്ച്വറികളും അദ്ദേഹം കണ്ടെത്തി.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം വളരെ കുറച്ച് മല്‍സരങ്ങള്‍ മാത്രമേ ഇന്ത്യക്കു കളിക്കാനായിട്ടുള്ളൂ. ഇതും കോലിക്കു തിരിച്ചടിയായി. വെറും ഒമ്പത് ഏകദിനങ്ങളിലാണ് ഈ വര്‍ഷം ഇന്ത്യ കളിച്ചത്. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷമാദ്യം അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിച്ച ശേഷം ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്.

സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയില്ല

സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയില്ല

ഈ വര്‍ഷം ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിക്കാതിരുന്നതോടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിന് അരികിലെങ്കിലും എത്തുകയെന്ന കോലിയുടെ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചത്. ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ വര്‍ഷങ്ങളില്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ് (19 വര്‍ഷം).
ഈ വര്‍ഷം സെഞ്ച്വറി അകന്ന് നിന്നതോടെ 11 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികളെന്ന കോലിയുടെ കുതിപ്പ് അവസാനിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓപ്പണര്‍ നതാന്‍ ആസിലാണ് നേരത്തേ തുടരെ 11 വര്‍ഷം ഏകദിനത്തില്‍ സെഞ്ച്വറി നേടിയത്.

വമ്പന്‍ നേട്ടം

വമ്പന്‍ നേട്ടം

സെഞ്ച്വറി ഈ വര്‍ഷം അകന്നു നിന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കാന്‍ കോലിക്കു സാധിച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.
സച്ചിന് ഈ നേട്ടത്തിലെത്താല്‍ 300 ഇന്നിങ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ വെറും 242 ഇന്നിങ്‌സുകളില്‍ കോലി 12,000 റണ്‍സ് പൂര്‍ത്തിയാക്കി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 23 റണ്‍സായിരുന്നു അദ്ദേഹത്തിന് എലൈറ്റ് ക്ലബ്ബിലെത്താന്‍ വേണ്ടിയിരുന്നത്. കോലി ഇത് അനായാസം നേടുകയും ചെയ്തു.

Story first published: Wednesday, December 2, 2020, 12:08 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+