For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പതിനൊന്നാമനായി ഇറങ്ങി 150 റണ്‍സ്.. നമ്മുടെ ഭുമ്രയും നെഹ്‌റയുമൊക്കെ കണ്ട് പഠിക്കണം!

By Muralidharan

വെല്ലിങ്ടണ്‍: ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു നീണ്ട വാലറ്റം. അശ്വിനും ജഡേജയും പാണ്ഡ്യയും, ഭുവനേശ്വര്‍ കുമാറുമൊക്കെ വന്നതോടെ സ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഇത് പതിനൊന്നാം നമ്പര്‍ വരെ ഇനിയും എത്തിയിട്ടില്ല. ആശിഷ് നെഹ്‌റ, ജസ്പ്രീത് ഭുമ്ര തുടങ്ങിയ സ്‌പെഷലിസ്റ്റ് ബൗളര്‍മാരാണ് ഇപ്പോഴും ഇന്ത്യയുടെ പതിനൊന്നാം നമ്പറില്‍ കളിക്കുന്നത്.

എന്നാല്‍ ന്യൂസിലന്‍ഡില്‍ നിന്നും കേള്‍ക്കുന്ന ഈ പതിനൊന്നാമന്റെ വാര്‍ത്ത കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും. അവസാന വിക്കറ്റില്‍ 200 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് സെഞ്ചുറിയടിച്ച ഈ പതിനൊന്നാമന്‍ സ്വന്തമാക്കിയത്. സെഞ്ചുറി എന്ന് പറഞ്ഞാലോ ചില്ലറ സെഞ്ചുറിയൊന്നുമല്ല, 150 റണ്‍സാണ് ഫ്രെഡി വാള്‍ക്കര്‍ എന്ന ഈ പതിനൊന്നാമന്‍ അടിച്ചത്. ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റിലായിരുന്നു ഈ പ്രകടനം.

cricket

നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിന് വേണ്ടിയാണ് ഫ്രെഡി വാള്‍ക്കര്‍ ഈ അത്ഭുത പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോര്‍ 189ന് 9 എന്ന നിലയിലായിരുന്നു ഫ്രെഡി വാള്‍ക്കര്‍ ക്രീസിലെത്തുമ്പോള്‍ ടീം സ്‌കോര്‍. 23 ഫോറും 1 സിക്‌സും പറത്തി 150 റണ്‍സാണ് ഫ്രെഡി വാള്‍ക്കര്‍ അടിച്ചത്. അപ്പുറത്ത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അനീഷ് ദേശായായിരുന്നു, കക്ഷിയും അടിച്ച് 165 റണ്‍സ്. ഇരുവരും കൂടി ചേര്‍ത്തത് 220 റണ്‍സ്. രണ്ടുപേരും പുറത്താകാതെ നിന്നതോടെ ടീം സ്‌കോര്‍ 409ന് 9ല്‍ ഡിക്ലയര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനൊന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ സെഞ്ചുറി അടിച്ച ചരിത്രം ഇതുവരെ ഇല്ല. ഓസ്‌ട്രേലിയക്കാരനായ ആഷ്തണ്‍ അഗറിന്റെ 98 റണ്‍സാണ് ഈയിനത്തിലെ റെക്കോര്‍ഡ്. ഫ്രെഡി വാള്‍ക്കര്‍ കളിക്കുന്ന ന്യൂസിലന്‍ഡില്‍ നിന്നും പതിനൊന്നാമന്റെ കാര്യത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡുണ്ട്. ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ പതിനൊന്നാമന്‍ എന്ന റെക്കോര്‍ഡിലെ രണ്ടാമന്‍ ന്യൂസിലന്‍ഡിന്റെ ക്രിസ് മാര്‍ട്ടിനാണ്, 36 വട്ടം.

Story first published: Monday, February 6, 2017, 11:32 [IST]
Other articles published on Feb 6, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+