Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI 2023: ഒരു ഏകദിനം കളിച്ചു, പിന്നീട് ടീമിന് പുറത്തായി! നിലവിലെ 6 ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. മികച്ച ആഭ്യന്തര സംവിധാനമുള്ളതിനാല്‍ താരക്ഷാമം ഇന്ത്യ അറിഞ്ഞിട്ടില്ല. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്കുകൂടിയെന്നതാണ് വസ്തുത. ഓരോ ഐപിഎല്‍ സീസണിന് ശേഷവും നിരവധി താരങ്ങളാണ് മികവുകാട്ടിയെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുനോക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയ നിരവധി താരങ്ങളെ കാണാനാവും. പക്ഷെ ഇവരില്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടിയെടുത്തവര്‍ ചുരുക്കമാണെന്നതാണ് വസ്തുത. ഇന്ത്യക്കായി ഒരു ഏകദിനം കളിക്കുകയും പിന്നീട് ടീമിന് പുറത്താവുകയും ചെയ്ത നിലവിലെ ആറ് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കുല്‍ദീപ് സെന്നാണ് ഒന്നാമത്തെ താരം. 2022ല്‍ ബംഗ്ലാദേശിനെതിരേ ഏകദിന മത്സരം കളിക്കാന്‍ കുല്‍ദീപ് സെന്നിന് സാധിച്ചിരുന്നു. പേസറായ താരം 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും രണ്ട് റണ്‍സുമാണ് നേടിയത്. എന്നാല്‍ ഇതിന് ശേഷം അവസരം ലഭിച്ചില്ല. പൂര്‍ണ്ണമായും തഴയപ്പെട്ട താരം ഇപ്പോള്‍ ടീമിന്റെ പദ്ധതികളിലേയില്ല. ഐപിഎല്ലിലും സ്ഥിരം സ്ഥാനം നേടിയെടുക്കാന്‍ കുല്‍ദീപ് സെന്നിന് സാധിച്ചിട്ടില്ല. പെട്ടെന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനും കുല്‍ദീപ് സെന്നിന് സാധിച്ചേക്കില്ല.

രണ്ടാമത്തെ താരം ചേതന്‍ സക്കറിയയാണ്. ഇടം കൈയന്‍ പേസറെ ഇന്ത്യ ഒരു മത്സരത്തിന് ശേഷം ഒഴിവാക്കി. ഐപിഎല്ലില്‍ ആര്‍സിബിയുടെ നെറ്റ് ബൗളറായെത്തി പിന്നീട് രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരമാണ് ചേതന്‍. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബത്തില്‍ നിന്നാണ് ചേതന്‍ സക്കറിയയുടെ വരവ്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ചേതന് ഇന്ത്യ അവസരം നല്‍കിയത്. രണ്ട് വിക്കറ്റുകളും താരം നേടി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ അവസരം ലഭിച്ചില്ല.

chetan sakariya

നിതീഷ് റാണയാണ് മറ്റൊരാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ നിതീഷ് റാണ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങുന്ന താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ നയിച്ചതും നിതീഷ് റാണയാണ്. 20121ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് നിതീഷ് ഏകദിനം കളിച്ചത്. ഏഴ് റണ്‍സ് മാത്രം നേടി താരം പുറത്താവുകയും ചെയ്തു. ഇതിന് ശേഷം ഒരു തവണ പോലും പരിഗണിക്കപ്പെട്ടില്ല. ഇനിയൊരു അവസരം ലഭിക്കാനും സാധ്യതയില്ലെന്നതാണ് വസ്തുത.

കര്‍ണാടകക്കാരനായ സ്പിന്‍ ഓള്‍റൗണ്ടറാണ് കൃഷ്ണപ്പ ഗൗതം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. 2021ലെ ശ്രീലങ്കന്‍ പരമ്പരയിലൂടെയാണ് കൃഷ്ണപ്പ ഗൗതത്തിനും ഇന്ത്യക്കായി അരങ്ങേറാന്‍ അവസരം ലഭിച്ചത്. ഒരു വിക്കറ്റും രണ്ടു റണ്‍സുമാണ് അദ്ദേഹം നേടിയത്. ഇതിന് ശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഇനി ദേശീയ ടീമിലേക്ക് മടങ്ങിയെത്താനും സാധ്യതയില്ല. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഗൗതമുള്ളത്.

രാഹുല്‍ ചഹാറാണ് അഞ്ചാമത്തെ താരം. സ്പിന്നറായ താരം ഐപിഎല്ലിലൂടെയാണ് ശ്രദ്ധ നേടുന്നത്. ശ്രീലങ്കയ്‌ക്കെതിരേയാണ് രാഹുല്‍ ചഹാറും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു തവണ പോലും പരിഗണിക്കപ്പെട്ടില്ല. പരിമിത ഓവര്‍ ടീമിന്റെ സ്പിന്നറായി രാഹുല്‍ ചഹാര്‍ വളരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഐപിഎല്ലിലടക്കം താരം ഇപ്പോള്‍ നിറം മങ്ങുകയാണ്. നിലവില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് അദ്ദേഹം. ഇനിയൊരു മടങ്ങിവരവിനുള്ള സാധ്യതയുമില്ല.

ശിവം ദുബെയാണ് മറ്റൊരാള്‍. ഇടം കൈയന്‍ ഓള്‍റൗണ്ടറായ താരം അടുത്ത യുവരാജ് സിങ് എന്ന് വിലയിരുത്തപ്പെട്ടവനാണ്. 2019ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തി. 9 റണ്‍സ് നേടിയ താരത്തിന് വിക്കറ്റ് നേടാനായില്ല. ഇതോടെ ദുബെയുടെ സീറ്റ് തെറിച്ചു. അവസാന ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം മികവുകാട്ടിയ ദുബെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്‌നം കാണുന്നുണ്ട്.

Story first published: Saturday, July 8, 2023, 17:40 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+