ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഓരോ സീസണിന് ശേഷവും പ്രതിഭ തെളിയിക്കുന്ന നിരവധിയായതിനാല്‍ ഒരേ സമയം മൂന്ന് ടീമിനെ ഇറക്കാന്‍ സാധിക്കുന്ന താരസമ്പത്ത് ഇന്ത്യക്കുണ്ട്. ഏറ്റവും മികച്ച യുവതാരങ്ങളുള്ള നിരയാണ് ഇന്ത്യയുടേതെന്ന് നിസംശയം പറയാം. 2024 കടന്ന് പോകാനൊരുങ്ങവെ ഇന്ത്യക്ക് ഈ വര്‍ഷം മികച്ച ഓര്‍മകളുടേതാണ്.
ടി20 ലോകകപ്പ് കിരീടമടക്കം ഇന്ത്യക്ക് മികച്ച പല നേട്ടങ്ങളും 2024ല്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങളോടൊപ്പം ഭാവിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറാന്‍ ശേഷിയുള്ള ചില യുവതാരങ്ങളുടെ വളര്‍ച്ച കൂടി കാണാനായി. ഇത്തരത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി മിന്നിക്കുകയും ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ദ്രുവ് ജുറേല്‍
ഇന്ത്യ ഈ വര്‍ഷം കണ്ടെത്തിയ മികച്ച താരങ്ങളിലൊരാളാണ് ദ്രുവ് ജുറേല്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നിച്ച് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജുറേല്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ജുറേല്‍. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നിക്കാന്‍ ജുറേലിന് സാധിച്ചേക്കും. നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും ശേഷിയുള്ളവനാണ് ജുറേല്‍. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ള ജുറേല്‍ ഭാവിയില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായി മാറാന്‍ പ്രതിഭയുള്ളവനാണെന്ന് തന്നെ വിലയിരുത്താം.
റിയാന്‍ പരാഗ്
ഏറെക്കാലമായി ഐപിഎല്ലിലൂടെ കൈയടി നേടുന്ന താരമാണ് റിയാന്‍ പരാഗ്. സ്പിന്‍ ഓള്‍റൗണ്ടറായ പരാഗ് കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ്. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിലും ഒരുപോലെ തിളങ്ങാന്‍ പരാഗിന് സാധിക്കുന്നു. വമ്പന്‍ ഷോട്ട് കളിക്കാന്‍ കഴിവുള്ള പരാഗ് മിന്നല്‍ ഫീല്‍ഡറുമാണ്. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും തിളങ്ങുന്ന പരാഗ് പരിമിത ഓവറില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ ശേഷിയുള്ളവനാണ്. മധ്യനിരയില്‍ മിന്നിക്കാന്‍ അസാധ്യമായ മികവ് ജുറേലിന് അവകാശപ്പെടാന്‍ സാധിക്കും.
മായങ്ക് യാദവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതിവേഗ പേസറുടെ അഭാവമാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കുറവാണ്. എന്നാല്‍ ഈ പട്ടികയിലേക്ക് ഇന്ത്യക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശേഷിയുള്ള താരമാണ് മായങ്ക് യാദവ്. 150 വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയുന്ന താരം ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കണ്ടെത്തലാണ്. ടി20യില്‍ തിളങ്ങുന്ന താരം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ബംഗ്ലാദേശ് ടി20യിലൂടെ ഇന്ത്യക്കായി അരങ്ങേറിയ താരം ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

നിതീഷ് കുമാര്‍ റെഡ്ഡി
ഇന്ത്യന്‍ ടീമിലെ അലട്ടിയിരുന്ന വലിയൊരു ചോദ്യത്തിനുള്ള ഉത്തരം ഈ വര്‍ഷം കണ്ടെത്താനായി. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം പേസ് ഓള്‍റൗണ്ടറായി ഇന്ത്യക്കാര് എന്നതിനുള്ള ഉത്തരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. മീഡിയം പേസറായ താരം മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവനാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മിന്നിച്ച നിതീഷ് ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പര്യടനത്തില്‍ കസറുകയാണ്. ടി20യിലും ഇതിനോടകം അരങ്ങേറാനും തിളങ്ങാനും നിതീഷിന് സാധിച്ചിട്ടുണ്ട്. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും താരം സജീവമായേക്കും.
തിലക് വര്‍മ
ഇന്ത്യയ്ക്കായി നേരത്തെ അരങ്ങേറിയ താരമാണ് തിലക് വര്‍മ. എന്നാല്‍ താരത്തിന്റെ പ്രതിഭ വ്യക്തമായ വര്‍ഷമാണ് 2024. ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ താരമായ തിലക് മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന താരമാണ്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരം ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ശോഭിക്കുമെന്ന് തന്നെ വിലയിരുത്താം.