Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ന്യൂസിലാന്‍ഡ്: കോലി സൂക്ഷിച്ചോ... നോട്ടമിട്ടത് സാക്ഷാല്‍ ബോള്‍ട്ട്, പറഞ്ഞത് ഇങ്ങനെ

ഹാമില്‍റ്റണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20, ഏകദിന പരമ്പരകള്‍ ഇരുടീമുകളും 1-1ന് ഡ്രോയില്‍ പിരിഞ്ഞതോടെ ടെസ്റ്റിനെ ആവേശത്തോടെയാണ് ഏവരും കാത്തിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി കിവീസ് കണക്കുതീര്‍ത്ത് സ്‌കോര്‍ 1-1 ആക്കുകയായിരുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കാണ് ഇനി ഇരുടീമുകളും കച്ചമുറുക്കുന്നത്.

ശക്തമായ ടീമിനെയാണ് ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ അണിനിരത്തുന്നത്. പരിക്ക് ഭേദമായ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മടങ്ങിവരവാണ് എടുത്തു പറയേണ്ടത്. കിവീസ് ബൗളര്‍മാരില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും ബോള്‍ട്ടിനെയായിരിക്കും. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു.

കോലിയുടെ വിക്കറ്റ്

കോലിയുടെ വിക്കറ്റ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയുടെ വിക്കറ്റാണ് ടെസ്റ്റ് പരമ്പരയില്‍ താന്‍ ലക്ഷ്യമിടുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബോള്‍ട്ട്. കോലിക്കെതിരേ പന്തെറിയാന്‍ പോവുന്നതിന്റെ ത്രില്ലിലാണ്.
കോലിയെപ്പോലെ കേമന്‍മാരായ താരങ്ങളുടെ വിക്കറ്റെടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. വലിയ ആവേശത്തോടെയാണ് ടെസ്റ്റ് പരമ്പരയെ കാത്തിരിക്കുന്നത്. അസാധാരണ മികവുള്ള ബാറ്റ്‌സ്മാനാണ് കോലി. അദ്ദേഹം എത്ര മഹാനായ കളിക്കാരനാണെന്നു എല്ലാവര്‍ക്കുമറിയാമെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ബൗളിങ് പിച്ച്

ബൗളിങ് പിച്ച്

ആദ്യ ടെസ്റ്റ് നടക്കുന്ന വെല്ലിങ്ടണിലെ പിച്ച് ബൗളര്‍മാരെ തുണയ്ക്കുന്നതായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ബോള്‍ട്ട്. സാഹചര്യങ്ങളെ കുറിച്ച് നന്നായറിയാവുന്ന അദ്ദേഹം തന്റെ മികവ് പുറത്തെടുത്താല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പിടിച്ചുനില്‍ക്കുക ദുഷ്‌കരമാവുമെന്നുറപ്പാണ്.
ബോള്‍ട്ടിനെ എങ്ങനെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ വിജയസാധ്യതകളെന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെ കളിക്കാന്‍ ഇഷ്ടം

ഇവിടെ കളിക്കാന്‍ ഇഷ്ടം

വെല്ലിങ്ടണില്‍ കളിക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ബോള്‍ട്ട് പറയുന്നു. മികച്ച വിക്കറ്റാണ് ഇവിടുത്തേത്. ടെസ്റ്റിലാണെങ്കില്‍ അഞ്ചു ദിവസം ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നു ആനുകൂല്യം ലഭിക്കും. അതുകൊണ്ടു തന്നെ ആവേശകരമായ ആഴ്ചകളാണ് ഇനി വരാനിരിക്കുന്നത്. എത്രയും വേഗത്തില്‍ ടെസ്റ്റ് ആരംഭിക്കാന്‍ വേണ്ടിയാണ് കാത്തിരിപ്പെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം

ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം, ടോം ബ്രെന്‍ഡല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍, കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചെല്‍.

Story first published: Tuesday, February 18, 2020, 14:06 [IST]
Other articles published on Feb 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+