അത്രയ്ക്കു പുകഴ്ത്തണോ? രോഹിത്തിന്റേത് ശരാശരി പ്രകടനം!! വിമര്‍ശിച്ച് കിവീസ് താരം...

വെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി കസറിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ലോകം മുഴുവന്‍ പ്രശംസിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷാം. കുഴപ്പമില്ലെന്നാണ് ഹിറ്റ്മാന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് നീഷാം പറയുന്നത്.
കരിയറില്‍ ആദ്യമായി ടെസ്റ്റില്‍ രോഹിത് ഓപ്പണറായി ഇറങ്ങിയ മല്‍സരം കൂടിയായിരുന്നു കഴിഞ്ഞ ടെസ്റ്റ്. തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

മോശമല്ലാതെ തുടങ്ങി
ട്വിറ്ററിലാണ് നീഷാം രോഹിത്തിന്റെ പ്രകനത്തെക്കുറിച്ച് ശരാശരിയെന്ന തരത്തില്‍ പ്രതികരിച്ചത്. അദ്ദേഹം മോശമല്ലാതെ തുടങ്ങിയെന്നു പറയുന്നതാവും ഉചിതമെന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്. ടെസ്റ്റ് ഓപ്പണറായി രോഹിത്തിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ഒരു ആരാധകന്റെ ട്വീറ്റിനു മറുപടിയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
നീഷാമിന്റെ ഈ ട്വീറ്റ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്ര ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടും അത് അംഗീകരിക്കാന്‍ ന്യൂസിലാന്‍ഡ് താരം തയ്യാറാവാത്തത് തന്നെയാണ് ഇതിനു കാരണം.

ഗംഭീര പ്രകടനം
രോഹിത്തിന്റെ പ്രകടനത്തെ നീഷാം കാര്യമായെടുക്കുന്നില്ലെങ്കിലും ഓപ്പണിങില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം മറ്റൊരു താരത്തിനും ഇനി ലഭിക്കാനില്ല. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സ് അടിച്ചെടുത്ത ഹിറ്റ്മാന്‍ രണ്ടാമിന്നിങ്‌സിലും മോശമാക്കിയില്ല.
അതിവേഗം 127 റണ്‍സ് അടിച്ചെടുത്ത് കിവീസിന് വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

റെക്കോര്‍ഡുകള്‍
വിശാഖപട്ടണം ടെസ്റ്റിലെ ഉജ്ജ്വല പ്രകടനത്തോടെ പല റെക്കോര്‍ഡുകളും രോഹിത് പഴങ്കഥയാക്കിയിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡ് അന്നു ഹിറ്റ്മാന്റെ പേരിലായിരുന്നു.
കൂടാതെ ഒരു ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ബാറ്റ്‌സ്മാനായും രോഹിത് മാറിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി 13 സിക്‌സറുകളാണ് താരം പറത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications