Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സെമിയില്‍ ധോണിയുടെ റണ്ണൗട്ട്, മുമ്പും ശേഷവും മനസ്സില്‍ എന്തായിരുന്നു? നീഷാം പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴും വേദനായി നില്‍ക്കുന്ന മുഹൂര്‍ത്തമാണ് 2019ലെ ഐസിസി ലോകകപ്പിന്റെ സെമിയില്‍ എംഎസ് ധോണിയുടെ റണ്ണൗട്ട്. ന്യൂസിലാന്‍ഡിനെതിരേ ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്കു വിജയപ്രതീയുണ്ടായിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ അദ്ദേഹം റണ്ണൗട്ടായതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ പൊലിയുകയായിരുന്നു. ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനു വേണ്ടി കളിച്ച താരമാണ് ജെയിംസ് നീഷാം. ധോണിയുടെ റണ്ണൗട്ടിന് മുമ്പും ശേഷവും എന്തായിരുന്നു മനസ്സിലെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

1

ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു നീഷാമിന്റെ പ്രതികരണം. കൂളായിരുന്നു, മിക്കവാറും ഞങ്ങള്‍ ജയിക്കുമെന്നായിരുന്നു ധോണിയുടെ പുറത്താവലിനു മുമ്പ് മനസ്സിലെങ്കില്‍ കൂള്‍, ഞങ്ങള്‍ ഉറപ്പായും ജയിക്കുമെന്നായിരുന്നു ധോണി റണ്ണൌട്ടായ ശേഷം മനസ്സിലെന്നും നീഷാം വ്യക്തമാക്കി.

മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി പോരാട്ടം നടന്നത്. ആദ്യ ദിനം കിവീസ് ബാറ്റ് ചെയ്തപ്പോള്‍ രണ്ടാംദിനമായിരുന്നു ഇന്ത്യയുടെ റണ്‍ചേസ്. 240 റണ്‍സെന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ജയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കിവികളുടെ ബൗളിങ് ആക്രമണം ഇന്ത്യന്‍ മുന്‍നിരയുടെ കഥ കഴിച്ചു. 31 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ആറിന് 92 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു.

2

തുടര്‍ന്നായിരുന്നു ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒന്നിക്കുന്നത്. 116 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വന്ന. ഇന്ത്യ ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു ധോണിയുടെ അപ്രതീക്ഷിത റണ്ണൗട്ട്. ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപില്‍ പതിക്കുമ്പോള്‍ അദ്ദേഹം ഇഞ്ചുകള്‍ പിറകിലായിരുന്നു. ഒരുപക്ഷെ ഡൈവ് ചെയ്തിരുന്നെങ്കില്‍ ധോണി റണ്ണൗട്ടാവുമായിരുന്നുവെന്ന് പിന്നീട് പലരും അഭിപ്രായപ്പെട്ടിരുന്നു. ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാനത്തെ മല്‍സരവും ഇതു തന്നെയായിരുന്നു.

3

ധോണിയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. വൈകാതെ ജഡേജയും പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു. രണ്ടോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ 221നു ഓള്‍ഔട്ടായതോടെ 18 റണ്‍സിന്റെ വിജയവുമായി കിവീസ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിച്ചു. ഒടുവില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയും ചെയ്തു.

Story first published: Friday, June 4, 2021, 19:12 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+