Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കൂട്ടുകാര്‍, എന്ത് സഹായവും ചെയ്യും... പന്ത് കേമനെന്ന് സോധി

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാരെ പുകഴ്ത്തി ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധി. അസാധാരണമായ മിടുക്കുള്ള താരങ്ങളെന്നാണ് ഇന്ത്യയുടെ സ്പിന്നര്‍മാരെ അദ്ദേഹം വിശേഷിപ്പിച്ചത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും സോധി പറഞ്ഞു. ഇവരെല്ലാം തങ്ങളുടെ പരിചയസമ്പത്ത് മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ തയ്യാറുള്ളവരാണ്. ചഹല്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. വലിയ ഹൃദയത്തിന് ഉടമയായ വ്യത്യസ്തനായ ബൗളര്‍ കൂടിയാണ് അദ്ദേഹം. ഈ താരങ്ങള്‍ക്കൊപ്പം തോളോട് തോള്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതും അവരുടെ അനുഭവസമ്പത്തിനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നതും മഹത്തായ കാര്യമാണെന്നും സോധി വിശദമാക്കി.

sodhi

ബൗളിങില്‍ അശ്വിന്റെ വ്യത്യസ്തതയും ജഡേജയുടെ ആത്മാര്‍ഥതയും തന്നെ ഏറെ ആകര്‍ഷിച്ചതായും അദ്ദഹം പറയുന്നു. എങ്ങനെയാണ് പരിശീലനം നടത്താറുള്ളത് എന്നതിനെക്കുറിച്ച് ജഡേജയോടു സംസാരിച്ചിരുന്നു. കാരം ബോളിനെക്കുറിച്ചും ഗൂഗ്ലിയെക്കുറിച്ചുമെല്ലാം അശ്വിനുമായും സംസാരിച്ചുവെന്നും 17 ടെസ്റ്റുകളും 32 ഏകദിനങ്ങളും 45 ടി20കളും കളിച്ചിട്ടുള്ള സോധി വ്യക്തമാക്കി.

ashwin

സ്പിന്നര്‍മാരുമായി മാത്രമല്ല റിഷഭ് പന്തിനെപ്പോലെ ടീമിലെ വമ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുമായും താന്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നു കിവീസ് സ്പിന്നര്‍ വെളിപ്പെടുത്തി. സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ് റിഷഭ്. ഏതൊക്കെ ലെങ്തുകളില്‍ എറിയുമ്പോഴാണ് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടാറുള്ളതെന്നു അദ്ദേഹത്തോടു ചോദിച്ചിരുന്നു. സ്പിന്നര്‍മാര്‍ ഇത്രയും അനായാസം കൈകാര്യം ചെയ്യുന്ന മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും സോധി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 17, 2020, 14:54 [IST]
Other articles published on Feb 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+