Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോത്തി ബൗളറോ, ബാറ്റ്‌സ്മാനോ? എലൈറ്റ് ക്ലബ്ബില്‍, സാക്ഷാല്‍ സച്ചിന്റെ നേട്ടത്തിനൊപ്പം!!

ഗല്ലെ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ന്യൂസിലാന്‍ഡ് ബൗളര്‍ ടിം സോത്തി. ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലല്ലെങ്കിലും നേരത്തേ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ സോത്തി കാഴ്ചവച്ചിട്ടുണ്ട്. ബാറ്റിങില്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തിന് അവകാശപ്പെടാനുമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബാറ്റിങിലും അപൂര്‍വ്വ നേട്ടത്തിന് അവകാശി ആയിരിക്കുകയാണ് താരം. ശ്രീലങ്കയ്‌ക്കെതിരേയുള്ള ഒന്നാം ടെസ്റ്റിലാണ് സോത്തി ബാറ്റിങിലും താരമായത്. സിക്‌സര്‍ നേട്ടത്തിലാണ് പേസര്‍ പുതിയ നാഴികക്കല്ല് പിന്നിട്ടത്.

സച്ചിന്റെ നേട്ടത്തിനൊപ്പം

സച്ചിന്റെ നേട്ടത്തിനൊപ്പം

റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പമാണ് സോത്തി എത്തിയത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ടെസ്റ്റില്‍ സച്ചിന്റെ പേരിലുള്ള 69 സിക്‌സറുകളെന്ന നേട്ടത്തിനൊപ്പമാണ് സോത്തിയുമെത്തിയത്. ലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സിന് താരം പുറത്തായിരുന്നു. എങ്കിലും ഒരു സിക്‌സര്‍ ഇന്നിങ്‌സില്‍ പായിച്ചതോടെ സോത്തി എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ഇടം പിടിക്കുകയായിരുന്നു.

96 ഇന്നിങ്‌സുകള്‍ മാത്രം

96 ഇന്നിങ്‌സുകള്‍ മാത്രം

ലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റില്‍ എട്ടാമനായാണ് സോത്തി ബാറ്റിങിന് ഇറങ്ങിയത്. ധനഞ്ജയ ഡിസില്‍വയുടെ ഓവറിലായിരുന്നു സച്ചിനൊപ്പമെത്തിയ താരത്തിന്റെ സിക്‌സര്‍. 19 പന്ത് നേരിട്ട സോത്തി 14 റണ്‍സിന് പുറത്താവുകയും ചെയ്തു. ഒരു സിക്‌സര്‍ മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
ഇത്രയും സിക്‌സറുകള്‍ നേടാന്‍ സച്ചിന് 329 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നെങ്കില്‍ വെറും 96 ഇ്ന്നിങ്‌സുകളില്‍ നിന്നാണ് സോത്തിയുടെ നേട്ടം.

മോശമല്ലാത്ത പ്രകടനം

മോശമല്ലാത്ത പ്രകടനം

ടെസ്റ്റില്‍ മോശമല്ലാത്ത പ്രകടനമാണ് സോത്തി കാഴ്ചവച്ചിട്ടുള്ളതെന്നു കണക്കുകള്‍ തെളിയിക്കുന്നു. വാലറ്റ് ബാറ്റിങിന് ഇറങ്ങിയിട്ടും 95 ഇന്നിങ്‌സുകളില്‍ നിന്നും 18.02 ശരാശരിയില്‍ 1550 റണ്‍സ് താരം നേടിയിട്ടുണ്ട്. അഞ്ചു ഫിഫ്റ്റികളും സോത്തിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 88.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം 1500ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 40 പന്തില്‍്‌നിന്നും ഒമ്പതു സിക്‌സറുകളടക്കം 77 റണ്‍സെടുത്തതാണ് സോത്തിയുടെ കരിയറിലെ മികച്ച പ്രകടനം.

Story first published: Friday, August 16, 2019, 10:37 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+