Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു കിവികളുടെ ഇരട്ട മുന്നറിയിപ്പ്! ആദ്യം പരമ്പരനേട്ടം, പിന്നാലെ ഒന്നാം റാങ്കും തട്ടിയെടുത്തു

ഈ മാസം 18നു നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഇന്ത്യക്കു ന്യൂസിലാന്‍ഡിന്റെ ഇരട്ട മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-0നു കൈക്കലാക്കിയ കിവീസ് ഐസിസി റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 123 പോയിന്റോടെയാണ് ന്യൂസിലാന്‍ഡ് ടെസ്റ്റിലെ പുതിയ നമ്പര്‍ വണ്‍ ടീമായി മാറിയത്. 121 പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു.

1

നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, സ്റ്റാര്‍ പേസര്‍ ടിം സോത്തി എന്നിവരില്ലാതെയാണ് ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. എന്നിട്ടും ആധികാരിക വിജയം പിടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ടോം ലാതം നയിച്ച കിവീസ് എട്ടു വിക്കറ്റിന്റെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യത്തെ ടെസ്റ്റ് പരമ്പരനേട്ടം കൂടിയായിരുന്നു ഇത്.

ഇന്ത്യക്കെതിരേ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് പരമ്പരവിജയവും ഒന്നാംറാങ്കും. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റ് നാലു ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചതിനാല്‍ ഫൈനലിനു തയ്യാറെടുക്കാന്‍ കിവീസിന് ഒരു ദിവസം കൂടുതലായി ലഭിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

രണ്ടാം ടെസ്റ്റില്‍ കിവീസ് ബൗളിങ് നിര മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സോത്തിയുടെ അഭാവം തങ്ങളെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും രണ്ടിന്നിങ്‌സുകളിലുമായി ആറു വിക്കറ്റുകളെടുത്തിരുന്നു. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Sunday, June 13, 2021, 19:06 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+