Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: ഇന്ത്യ തിരിച്ചടിക്കുമോ? കിവികള്‍ തന്നെ നേടുമോ? ഗുപ്റ്റില്‍ പറയുന്നു

ഓക്ക്‌ലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയെങ്കിലും ന്യൂസിലാന്‍ഡിനു പരമ്പര ഉറപ്പിക്കാനായിട്ടില്ലെന്നു ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അഭിപ്രായപ്പെട്ടു. ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിന്റെ ജയം പിടിച്ചെടുത്ത കിവീസ് രണ്ടാം ഏകദിനവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡാണ് ലക്ഷ്യമിടുന്നത്.

gup

ഇന്ത്യയെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നു ഗുപ്റ്റില്‍ പറഞ്ഞു. ഇന്ത്യ ലോകോത്തര ടീമാണ്, ബാറ്റിങിലും ബൗളിങിലും അവര്‍ക്കു മാച്ച് വിന്നര്‍മാരുണ്ട്. അതുകൊണ്ടു തന്നെ രണ്ടാം ഏകദിനത്തിലും തങ്ങള്‍ക്കു മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ പരമ്പര കൈക്കലാക്കാന്‍ സാധിക്കൂ. ആദ്യ ഏകദിനത്തിലേതു പോലെ രണ്ടാം ഏകദിനത്തിലും തങ്ങള്‍ക്കു മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഗുപ്റ്റില്‍് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്പിന്നര്‍മാരെ മികച്ച രീതിയിലാണ് ആദ്യ ഏകദിനത്തില്‍ തങ്ങള്‍ നേരിട്ടതെന്നും അടുത്ത കളിയിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമമെന്നും വെടിക്കെട്ട് ഓപ്പണര്‍ പറഞ്ഞു. ഇവിടുത്തെ പിച്ചില്‍ സ്പിന്നര്‍മാരെ കുറച്ചുകൂടി അറ്റാക്ക് ചെയ്തു കളിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘകാലത്തിനു ശേഷമാണ് കഴിഞ്ഞ കളിയില്‍ തങ്ങള്‍ സ്പിന്നര്‍മാരെ ഇത്ര നന്നായി കളിച്ചതെന്നും ഗുപ്റ്റില്‍ വിശദമാക്കി.

Story first published: Friday, February 7, 2020, 15:11 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+