അവിടെ പോയി പാട്ടും പാടി കപ്പടിക്കില്ല... വെള്ളം കുടിക്കും!! മുന്നറിയിപ്പുമായി ഹിറ്റ്മാന്‍
മുംബൈ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു വളരെ കടുപ്പമായിരിക്കുമെന്ന് വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. ജനുവരി അവസാനത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്. ദൈര്‍ഘ്യമേറിയ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നുണ്ട്.
ജനുവരി 24 മുതല്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ടീം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തുടക്കം. തുടര്‍ന്ന് മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ കളിക്കും. മാര്‍ച്ച് ആദ്യവാരമാണ് ന്യൂസിലാന്‍ഡ് പര്യടനം അവസാനിക്കുന്നത്. ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയാണ് രോഹിത്. ശ്രീലങ്കരയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരുന്നു.

വളരെ കടുപ്പം
ന്യൂസിലാന്‍ഡില്‍ പോയി ക്രിക്കറ്റ് കളിക്കുകയെന്നത് വളരെ കടുപ്പം തന്നെയാണ്. അവസാനമായി അവിടെ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റില്‍ നമ്മള്‍ 0-1ന് തോറ്റിരുന്നു. എങ്കിലും മികച്ച പോരാട്ടവീര്യമാണ് ടീം കാഴ്ചവച്ചത്.
എന്നാല്‍ കഴിഞ്ഞ പര്യടനത്തില്‍ കളിച്ച ടീമിലുണ്ടായിരുന്ന ബൗളിങ് നിരയേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ബൗളിങ് യൂണിറ്റെന്ന് രോഹിത് ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് പുറത്ത് കൂടുതല്‍ ദുഷ്‌കരം
വ്യക്തിപരമായി തന്നെ സംബന്ധിച്ച് കനത്ത വെല്ലുവിളി തന്നെയാണ് ന്യൂസിലാന്‍ഡ് പര്യടനം. കാരണം ന്യൂബോള്‍ ബൗളര്‍മാരെയും മധ്യ ഓവറിലെ ബൗളര്‍മാരെയും നേരിടുക കടുപ്പം തന്നെയാണ്. ഇന്ത്യക്കു പുറത്തു മാത്രമല്ല, എവിടെ ആയാലും ന്യൂ ബോളിനെതിരേ കളിക്കുക ദുഷ്‌കരമാണ്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച ടെസ്റ്റ് പരമ്പരയിലെ പിച്ചുകള്‍ മികച്ചതായിരുന്നു. പൂനെയില്‍ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നല്ല സ്വിങാണ് ലഭിച്ചത്. പന്ത് ഇതു പോലെ ഇന്ത്യയില്‍ സ്വിങ് ചെയ്യുന്നത് അതിനു മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ലെന്നും ഹിറ്റ്മാന്‍ വിശദമാക്കി.

വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍
ന്യൂസിലാന്‍ഡ് പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നു രോഹിത് പറഞ്ഞു. അവിടെ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു തനിക്കു നല്ല ബോധ്യമുണ്ട്. 2014ലെകഴിഞ്ഞ പരമ്പരയില്‍ ഇതു കാണുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ കടുപ്പം തന്നെയാണെങ്കിലും ഏതു വെല്ലുവിളിയും നേരിടാന്‍ താന്‍ സജ്ജനായിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
അവസാനമായി ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയെങ്കിലും അവരുടെ ബൗളിങ് യൂണിറ്റ് മികച്ചതാണെന്നും മറ്റു ടീമുകളെ അപേക്ഷിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും രോഹിത് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications