Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തീര്‍ത്ത കിവീസിന് റാങ്കിങിലും കുതിപ്പ്... രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു, കോലിപ്പട ഭയക്കണം

ദുബായ്: ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയ ന്യൂസിലാന്‍ഡ് ഐസിസിയുടെ റാങ്കിങിലും വന്‍ മുന്നേറ്റം നടത്തി. രണ്ടു സ്ഥാനങ്ങള്‍ കയറിയ കിവീസ് പുതിയ റാങ്കിങില്‍ രണ്ടാമതെത്തി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏകപക്ഷീയ വിജയമാണ് കിവീസ് ആഘോഷിച്ചത്. ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനും കിവീസ് ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.

New Zealand Move To Second Spot After Whitewashing India | Oneindia Malayalam
nz

ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യ ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍ ഇന്ത്യയുടെ സ്ഥാനത്തിനു ഭീഷണിയുമായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ആറു പോയിന്റ് മാത്രമണ്. ഇന്ത്യക്കു 116ഉം ന്യൂസിലാന്‍ഡിനു 110ഉം പോയിന്റാണുള്ളത്.

ഡിസംബര്‍- ജനുവരി മാസങ്ങളിലായി ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടര്‍ന്നു റാങ്കിങില്‍ അവര്‍ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ തൂത്തുവാരിയതോടെ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കിവീസ് രണ്ടാംറാങ്കിലേക്കു കുതിക്കുകയായിരുന്നു. ഓസ്‌ട്രേലിയ (108 പോയിന്റ്), ഇംഗ്ലണ്ട് (105) എന്നിവരാണ് റാങ്കിങില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

Story first published: Monday, March 2, 2020, 11:36 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+