Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൂര്‍ണമെന്റ് വിമാനം കയറുമോ? താല്‍പ്പര്യമറിയിച്ച് ന്യൂസിലാന്‍ഡും

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിന് വേദിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ന്യൂസിലാന്‍ഡും. ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തു വരുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് അവര്‍. ശ്രീലങ്ക, യുഎഇ എന്നിവരും നേരത്തേ ഐപിഎല്‍ നടത്താന് താല്‍പ്പര്യം അറിയിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഇതോടെയാണ് ടൂര്‍ണമെന്റിനെ തങ്ങളുടെ നാട്ടിലേക്കു ക്ഷണിച്ച് മറ്റു രാജ്യങ്ങളുടെ വരവ്.

1

ന്യൂസിലാന്‍ഡ് ഐപിഎല്ലിനു വേണ്ടി രംഗത്തു വന്നവരുടെ കൂട്ടത്തിലുണ്ടെന്നു ബിസിസിഐയുടെ മുതിര്‍ന്ന ഒഫീഷ്യലാണ് പിടിഐയോട് പ്രതികരിച്ചത്. സപ്തംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കുകയെന്ന തരത്തിലാണ് ബിസിസിഐ ഇപ്പോള്‍ പ്ലാനിങ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ഐപിഎല്ലിന്റെ വേദിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്ത്യയില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയെന്നതാണ് ബിസിസിഐയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഇന്ത്യയില്‍ സുരക്ഷിതമല്ലെങ്കില്‍ വിദേശത്തു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. യുഎഇ, ശ്രീലങ്ക എന്നിവര്‍ക്കു പിന്നാലെ ഇപ്പോള്‍ ന്യൂസിലാന്‍ഡും ടൂര്‍ണമെന്റിന് തയ്യാറാണമെന്നു അറിയിച്ചിട്ടുണ്ട്. ടീമുടമകള്‍, ബ്രോഡ്കാസ്റ്റര്‍, മറ്റു ഓഹരിയുടമകള്‍ എന്നിവരുമായെല്ലാം ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. താരങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഐപിഎല്‍ വിദേശത്തു നടത്തുകയെന്നത് ബിസിസിഐയെ സംബന്ധിച്ചു പുതിയ കാര്യമല്ല. നേരത്തേ 2009ലെ എഡിഷനിലെ മുഴുവന്‍ മല്‍സരങ്ങളും നടന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പൊതു തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടന്ന സമയത്തായിരുന്നു ഇത്. പിന്നീട് 2014ല്‍ ഐപിഎല്ലിലെ പകുതി മല്‍സരങ്ങള്‍ ഇതേ കാരണത്താല്‍ തന്നെ വിദേശത്തു വച്ച് നടത്തിയിട്ടുണ്ട്.

2

ഇത്തവണത്തെ ഐപിഎല്‍ വിദേശത്തേക്കു മാറ്റുകയാണെങ്കില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജ്യം യുഎഇയാണ്. ശ്രീലങ്കയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ കൊവിഡ് വിമുക്തമായ രാജ്യമാണ് ന്യൂസിലാന്‍ഡെങ്കിലും അവര്‍ക്കു ചില കാര്യങ്ങള്‍ തിരിച്ചടിയാവുന്നുണ്ട്. താരങ്ങളുടെ യാത്രയും ഇന്ത്യയുമായുള്ള അവിടുത്തെ സമയവ്യത്യാസവുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ന്യൂസിലാന്‍ഡില്‍ ഐപിഎല്‍ നടക്കുകയാണെങ്കില്‍ ഹാമില്‍റ്റണ്‍, ഓക്ക്‌ലാന്‍ഡ്, വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, നാപ്പിയര്‍, ഡ്യുനെഡിന്‍ എന്നീവിടങ്ങളിലെല്ലാം മല്‍സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന സ്റ്റേഡിയങ്ങളുണ്ട്. എന്നാല്‍ ഹാമില്‍റ്റണ്‍, ഓക്ക്‌ലാന്‍ഡ് എന്നീവിടങ്ങളിലേക്കു റോഡ് മാര്‍ഗവും മറ്റു വേദികളിലേക്കു വിമാനമാര്‍ഗവും മാത്രമേ എത്തിപ്പെടാനാവുകയുള്ളൂ.

Story first published: Monday, July 6, 2020, 18:39 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+