ലോകകപ്പ്: ലങ്കാദഹനത്തോടെ തുടങ്ങാന്‍ കിവികള്‍... കാര്‍ഡിഫില്‍ അട്ടിമറി പ്രതീക്ഷിക്കാമോ?

കാര്‍ഡിഫ്: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശനിയാഴ്ച രണ്ടു പോരാട്ടങ്ങള്‍. വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന ആദ്യ കളിയില്‍ നിലവിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ നേരിടുമ്പോള്‍ വൈകീട്ട് ആറിന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ അട്ടിമരിവീരന്‍മാരായ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കും.
കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കിവീസ് വിജയത്തോടെ തന്നെ ലോകകപ്പിന് തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ആദ്യ സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട കിവീസിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം സന്നാഹത്തില്‍ അടിതെറ്റിയിരുന്നു.

ന്യൂസിലാന്‍ഡ് മികച്ച ഫോമില്‍
വില്ല്യംസണിനു കീഴില്‍ മികച്ച പ്രകടനമാണ് മൂന്നു ഫോര്‍മാറ്റിലും കിവീസ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയോടു തോറ്റതൊഴിച്ചാല്‍ വലിയ തിരിച്ചടികളൊന്നും അവര്‍ക്കു നേരിട്ടില്ല. വളരെ സന്തുലിതമായ ടീമിനെയാണ് കിവികള്‍ ലോകകപ്പില്‍ അണിനിരത്തുന്നത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ന്യൂസിലാന്‍ഡിന് മികച്ച താരങ്ങളുണ്ട്.
ബാറ്റിങില്‍ ഗുപ്റ്റില്‍, വില്ല്യംസണ്‍, ടെയ്‌ലര്‍ എന്നിവരാണ് കിവികളുടെ കരുത്ത്. ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി തുടങ്ങിയ ലോകത്തിലെ തന്നെ മികച്ച പേസര്‍മാരില്‍ രണ്ടു പേരും അവര്‍ക്കുണ്ട്.

ലങ്കയുടെ മോശം ഫോം
ലങ്കന്‍ ക്രിക്കറ്റ് ടീമിന് ഇപ്പോള്‍ സമയം മോശമാണ്. കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ എന്നിവരടക്കമുള്ള ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ലങ്കന്‍ ക്രിക്കറ്റിന്റെ ഗ്രാഫ് താഴേയ്ക്കാണ്. പുതിയ മികച്ച കളിക്കാര്‍ ഉയര്‍ന്നുനവരാത്തതാണ് ലങ്കന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയത്.
ഈ ലോകകപ്പില്‍ ലങ്കയ്ക്കു എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. ഏകദിനത്തില്‍ അവസാനമായി കളിച്ച 10 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ലങ്കയ്ക്കു ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.

കണക്കുകളില്‍ ന്യൂസിലാന്‍ഡ്
ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡിനു തന്നെയാണ് മേല്‍ക്കൈ. ഇതുവരെ 98 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവീസ് 48 എണ്ണത്തില്‍ ജയിച്ചിരുന്നു. ലങ്ക 41 മല്‍സരങ്ങള്‍ ജയിച്ചു. ഒരു കളി ടൈ ആയപ്പോള്‍ എട്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
അതേസമയം, ലോകകപ്പില്‍ കിവീസിനെതിരേ ലങ്കയ്ക്കാണ് മേല്‍ക്കൈ. 10 തവണയാണ് ലോകകപ്പില്‍ ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ ആറിലും ജയം ലങ്കയ്ക്കായിരുന്നു. നാലു കളികളിലാണ് കിവികള്‍ക്കു ജയിക്കാനായത്.
{headtohead_cricket_4_7}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications