Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവിക്കരുത്ത്, ഇംഗ്ലണ്ടിന് രക്ഷയില്ല... ക്രൈസ്റ്റ്ചര്‍ച്ചിലും ബാറ്റിങ് തകര്‍ച്ച

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട്ആദ്യദിനം 61 ഓവര്‍ കഴിയുമ്പോള്‍ ഏഴു വിക്കറ്റിന് 164 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. കിവികളുടെ പേസാക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല.

1

ജോണി ബെയര്‍സ്‌റ്റോവ് (39*), ക്യാപ്റ്റന്‍ ജോ റൂട്ട് (37), മാര്‍ക് സ്‌റ്റോണ്‍മാന്‍ (35) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. അലെസ്റ്റര്‍ കുക്ക് (2), ജെയിംസ് വിന്‍സ് (18), ഡേവിഡ് മലാന്‍ (0), ബെന്‍ സ്‌റ്റോക്‌സ് (25), സ്റ്റുവര്‍ട്ട് ബ്രോഡ് (5) എന്നിവര്‍ നിരാശപ്പെടുത്തി. ബെയര്‍സ്‌റ്റോവിനൊപ്പം മാര്‍ക് വുഡാണ് ക്രീസിലുള്ളത്.

നാലു വിക്കറ്റെടുത്ത ടിം സോത്തിയും മൂന്നു വിക്കറ്റ് പിഴുത ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. ഒന്നാം ടെസ്റ്റില്‍ മികച്ച ജയം നേടിയ ന്യൂസിലന്‍ഡ് ഈ ടെസ്റ്റും ജയിച്ച് രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. ആദ്യ ടെസ്റ്റിലും ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഇംഗ്ലണ്ടിന്റെ തോല്‍വിക്കു വഴിവച്ചത്.

Story first published: Friday, March 30, 2018, 9:03 [IST]
Other articles published on Mar 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+