Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാലില്‍ തൂങ്ങി കിവികള്‍ തിരിച്ചടിക്കുന്നു... പഠിച്ച പണി പതിനെട്ടും പയറ്റി, പക്ഷെ രക്ഷയില്ല

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങാതിരിക്കാന്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 307നു മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് ആറു വിക്കറ്റിന് 192 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ അവര്‍ക്കു 115 റണ്‍സ് കൂടി വേണം. ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ന്യൂസിലന്‍ഡിനെ വാലറ്റ നിരയുടെ ചെറുത്തുനില്‍പ്പാണ് മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.

1

അഞ്ചു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ കിവീസ് ഒരു ഘട്ടത്തില്‍ 200 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ബി ജെ വാട്‌ലിങ്- കോളിന്‍ ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കിവികളുടെ തിരിച്ചുവരവിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. 142 റണ്‍സാണ് ഇരുവരും ആറാം വിക്കറ്റില്‍ നേടിയത്. 72 റണ്‍സെടുത്ത ഗ്രാന്‍ഡോമിനെ പുറത്താക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന് നിര്‍ണായക ബ്രേക്ത്രൂ നല്‍കിയത്. 77 റണ്‍സോടെ വാട്‌ലിങ് ഇപ്പോഴും ക്രീസിലുണ്ട്. 13 റണ്‍സെടുത്ത ടിം സോത്തിയാണ് വാട്‌ലിങിനൊപ്പം ക്രീസിലുള്ളത്. നാലു വിക്കറ്റെടുത്ത ബ്രോഡാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

2

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 307 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോലിന്റെ (101) സെഞ്ച്വറിയും മാര്‍ക് വുഡിന്റെ (52) അര്‍ധസെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ആറു വിക്കറ്റെടുത്ത ടിം സോത്തിലു നാലു വിക്കറ്റ് പിഴുത ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നു ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുകയായിരുന്നു.

Story first published: Saturday, March 31, 2018, 12:28 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+