ഇംഗ്ലണ്ടിന്റെ അടവുകള്‍ പാളി... സമനില പിടിച്ചുവാങ്ങി, പരമ്പര കൊത്തിപ്പറന്ന് കിവിക്കൂട്ടം

Written By:

ക്രൈസ്റ്റ്ചര്‍ച്ച്: ജയത്തോടെ പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ട് പതിനെട്ടടവും പയറ്റിയെങ്കിലും ന്യൂസിലന്‍ഡ് വിട്ടുകൊടുത്തില്ല. ആവേശകരമായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതിനിന്ന് സമനില കൈക്കലാക്കുകയായിരുന്നു. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയും കിവികള്‍ 1-0ന് കൊത്തിയെടുത്തു. ഒന്നാം ടെസ്റ്റിലെ മിന്നുന്ന ജയമാണ് ആതിഥേയര്‍ക്കു പരമ്പര സമ്മാനിച്ചത്. നേരത്തേ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് കിവികള്‍ ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു.

പാക് പട തല്ലി, കരീബിയക്കാര്‍ വീണ്ടും കരഞ്ഞു!! ജയത്തോടെ പരമ്പരയും പോക്കറ്റിലാക്കി ആതിഥേയര്‍

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

1

രണ്ടാം ടെസ്റ്റില്‍ 382 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ കിവീസ് ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 162 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ പോരാട്ടവീര്യം ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചു. കിവീസ് എട്ടു വിക്കറ്റിന് 256 റണ്‍സെടുത്തുനില്‍ക്കെ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധി (56*), കോളിന്‍ ഗി ഗ്രാന്‍ഡോം (45) എന്നിവരുടെ പ്രകടനമാണ് ആതിഥേയര്‍ക്കു തുണയായത്.

2

സോധി-ഗ്രാന്‍ഡോ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇംഗ്ലണ്ട് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ അനായാസം നേരിട്ട ഇരുവരും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സോധി 168 പന്തുകള്‍ നേരിട്ടപ്പോള്‍ ഗ്രാന്‍ഡോം ഏകദിന ശൈലിയിലാണ് കളിച്ചത്. 97 പന്തുകളില്‍ നിന്നാണ് താരം 45 റണ്‍സെടുത്തത്. നേരത്ത ഓപ്പണര്‍ ടോം ലാതമാണ് 83 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ്, ജാക്ക് റീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റെടുത്ത ന്യൂസിലന്‍ഡ് പേസര്‍ ടിം സോത്തിയാണ് മാന്‍ ഓഫ് ദി മാച്ച്. ന്യൂസിലന്‍ഡിന്റെ തന്നെ മറ്റൊരു സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 3, 2018, 12:49 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍